ന്യൂഡൽഹി: കോവിഡ് ബാധിച്ചു മരിച്ചവരുടെ ആശ്രിതർക്ക് ദേശീയ ദുരന്ത നിവാരണ നിയമ പ്രകാരം നഷ്ടപരിഹാരം നൽകണമെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരം ശിപാർശ ചെയ്യുകയെന്ന ഭരണഘടനാപരമായ ഉത്തരവാദിത്തം നിർവഹിക്കാതിരുന്ന ദേശീയ ദുരന്ത നിവാരണ അതോറിറ്റിയെ ജസ്റ്റിസുമാരായ അശോക് ഭൂഷൺ, എം.ആർ. ഷാ എന്നിവരടങ്ങുന്ന ബെഞ്ച് രൂക്ഷമായി വിമർശിച്ചു. നഷ്ടപരിഹാരം നൽകാൻ ആവശ്യമായ മാർഗനിർദേശങ്ങൾ ആറാഴ്ചക്കകം തയാറാക്കാൻ ബെഞ്ച് അതോറിറ്റിക്ക് നിർദേശം നൽകി.
മരിച്ചവർക്ക് നാല് ലക്ഷം രൂപ നഷ്ട പരിഹാരമായി നിശ്ചയിക്കണമെന്ന ആവശ്യം അംഗീകരിക്കാൻ വിസമ്മതിച്ച സുപ്രീംകോടതി ഇക്കാര്യം അതോറിറ്റിക്ക് വിട്ടു. കോവിഡ് മരണ സർട്ടിഫിക്കറ്റുകൾക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കാനും ഉത്തരവിൽ നിർദേശമുണ്ട്. ദുരന്ത നിവാരണ നിയമത്തിെൻറ 12ാം വകുപ്പ് പ്രകാരം ദേശീയ ദുരന്തമുണ്ടായാൽ ഇരകൾക്ക് ചുരുങ്ങിയ ദുരിതാശ്വാസം നൽകാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റി ശിപാർശ നൽകണമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആ നിയമത്തിെൻറ 12(മൂന്ന്) വകുപ്പ് പ്രകാരം നഷ്ടപരിഹാരവും ദുരിതാശ്വാസത്തിൽ ഉൾപ്പെടും. 12ാം വകുപ്പ് കേന്ദ്രസർക്കാറിന് നിർബന്ധമായും പാലിക്കേണ്ടതില്ല എന്ന വാദം കോടതി തള്ളി. നിർബന്ധമായും നൽകണമെന്നത്് കൊണ്ടാണ് ഇംഗ്ലീഷിലെ 'ഷാൽ' (shall) എന്ന പദം ഉപയോഗിച്ചതെന്ന് ബെഞ്ച് കേന്ദ്രസർക്കാറിനെ ഒാർമിപ്പിച്ചു.
ന്യൂഡൽഹി: ദുരന്ത നിവാരണ നിയമത്തിലെ 12ാം വകുപ്പ് പ്രകാരം നഷ്ടപരിഹാരത്തിന് ശിപാർശ ചെയ്യണമെന്ന ഭരണഘടനാപരമായ ബാധ്യത നിർവഹിക്കുന്നതിൽ അതോറിറ്റി പരാജയപ്പെട്ടുവെന്ന് സുപ്രീംകോടതി. ദുരിതാശ്വാസത്തിെൻറ മിനിമം മാനദണ്ഡം എങ്കിലും നിശ്ചയിക്കേണ്ട കർത്തവ്യം ദുരന്ത നിവാരണ അതോറിറ്റിക്കുണ്ട്. നഷ്ടപരിഹാരം എത്രയാണെന്ന് നിശ്ചയിക്കാൻ കോടതിക്കാവില്ല. നഷ്ടപരിഹാരം സർക്കാറിന് ധനബാധ്യത വരുത്തുമെന്ന കാര്യത്തിൽ തർക്കമില്ല. അതിനാൽ ഒരു നിശ്ചിത തുക നഷ്ടപരിഹാരം നൽകണമെന്ന് നിർദേശം നൽകാനാവില്ലെന്നും ബെഞ്ച് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.