ന്യൂഡൽഹി: ഹിന്ദു സ്ത്രീയും മുസ്ലിം പുരുഷനും തമ്മിലുള്ള വിവാഹം ക്രമവിരുദ്ധമാണെന്ന് സുപ്രീംകോടതി. അതിന ാൽ, ഭാര്യക്ക് ഭർത്താവിെൻറ പാരമ്പര്യസ്വത്തിൽ അവകാശമില്ല. അതേസമയം, ആ ബന്ധത്തിൽ പിറന്ന കുട്ടിക്ക് പിതൃസ്വത ്തിൽ അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. തിരുവനന്തപുരം സ്വദേശികളായ മുഹമ്മദ് ഇല്ല്യാസ് -വള്ളിയമ്മ ദമ്പതിമാരുടെ മകൻ ഷംസുദ്ദീൻ നൽകിയ അപ്പീലിലാണ് ജസ്റ്റിസുമാരായ എൻ.വി. രമണയും എം.എം. ശന്തനഗൗഡാറും ഉൾപ്പെട്ട ബെഞ്ചിെൻറ വിധി. ഇതു സംബന്ധിച്ച കേരള ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവെച്ചു.
മുഹമ്മദ് ഇല്ല്യാസിെൻറ മരണശേഷം പാരമ്പര്യസ്വത്തിൽ മകൻ ഷംസുദ്ദീൻ അവകാശം ഉന്നയിച്ചിരുന്നു. ഇതിെൻറ ഇല്ല്യാസിെൻറ മറ്റ് മക്കൾ എതിർത്തു. വള്ളിയമ്മ ഇല്യാസിനെ വിവാഹം ചെയ്യുേമ്പാൾ ഹിന്ദു ആയിരുന്നുവെന്നും അതിനാൽ വിവാഹത്തിന് നിയമസാധുത ഇെല്ലന്നുമായിരുന്നു എതിർവാദം.
മുസ്ലിം പുരുഷൻ വിഗ്രഹത്തെയോ അഗ്നിയേയോ ആരാധിക്കുന്ന സ്ത്രീയെ വിവാഹം കഴിക്കുന്നത് സാധുവല്ല. എന്നാൽ ഇവർക്കുണ്ടാകുന്ന കുഞ്ഞിെൻറ ജനനം നിയമപരമായി വിവാഹിതരാവുന്നവർക്ക് ജനിക്കുന്ന കുഞ്ഞിന് സമാനമാണ്. അതിനാൽ കുഞ്ഞിന് പിതൃസ്വത്തിന് അവകാശമുണ്ട്- കോടതി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.