ദക്ഷിണ എക്​സ്​പ്രസ്​വേ ​േമയ്​ 31നകം തുറക്കണം -സുപ്രീംകോടതി

ന്യൂഡൽഹി:  തലസ്​ഥാനത്തെ ഗതാഗതക്കുരുക്കും വായുമലിനീകരണവും ലഘൂകരിക്കുന്നത്​ ലക്ഷ്യമിട്ട്​ ഡൽഹിക്കു പുറത്തുകൂടി കടന്നുപോവുന്ന ‘ഇൗസ്​റ്റേൺ പെരിഫറൽ എക്​സ്​​പ്രസ്​വേയുടെ പണി പുരോഗമിക്കുന്നു​ണ്ടെന്ന്​ ഉറപ്പുവരുത്താൻ ദേശീയ ഹൈവേ അതോറിറ്റിയോട്​ സുപ്രീംകോടതി. ഇൗ മാസം 31നകം ഹൈവേയുടെ ഉദ്​ഘാടനം നിർവഹിക്കണമെന്നും കോടതി നിർദേശിച്ചു.

നിശ്ചയിച്ച തീയതിക്കകം ഉദ്​ഘാടനം നിർവഹിക്കാനായില്ലെങ്കിൽ പൊതുജനങ്ങൾക്കായി അത്​ തുറന്നുകൊടുക്കണമെന്നും വാഹനപ്പെരുപ്പത്താൽ തലസ്​ഥാനം വീർപ്പുമുട്ടുകയാണെന്നും ജസ്​റ്റിസുമാരായ മദൻ ബി ലോക്കൂർ, ദീപക്​ ഗുപ്​ത എന്നിവരടങ്ങിയ ബെഞ്ച്​ നിർദേശിച്ചു.  

എക്​സ്​പ്രസ്​വേ ഏപ്രിൽ 29ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കൊണ്ട്​ ഉദ്​ഘാടനം ചെയ്യിക്കാനായി നിശ്ചയിച്ചിരുന്നുവെന്നും എന്നാൽ, പ്രധാനമന്ത്രിയുടെ നേര​േത്ത തീരുമാനിച്ച മറ്റു പരിപാടികൾ കാരണം അത്​ നടക്കില്ലെന്നും ഹൈ​േവ അതോറിറ്റിക്കുവേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. 

ഡൽഹി​ലെ ഗാതഗതക്കുരുക്ക്​ അഴിക്കുന്നതിന്​ പരമോന്നത കോടതിയുടെ ഉത്തരവിനെ തുടർന്ന്​ 2006ലാണ്​ ഡൽഹിക്ക്​ പുറത്തുകൂടി ഇൗസ്​റ്റേൺ ആൻഡ്​ വെസ്​റ്റേൺ എക്​സ്​​പ്രസ്​വേകൾക്ക്​ പദ്ധതിയിട്ടത്​. ഇതിൽ കുണ്ട്​ലിയെയും ഹരിയാനയിലെ മനേസറിനെയും ബന്ധിപ്പിക്കുന്ന 135 കി.മീറ്റർ വെസ്​റ്റേൺ ഹൈവേ 2019 ഫെബ്രുവരിയോടെ പൂർത്തിയാവുമെന്നാണ്​ കരുതുന്നത്​. 

Tags:    
News Summary - Supreme Court order to Eastern Peripheral Expressway Inauguration -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.