Posted On
date_range Updated On
date_range നീറ്റ് പരീക്ഷ: ഭിന്നശേഷിക്കാർക്കുള്ള ഇളവ് അനുവദിക്കണമെന്ന് സുപ്രീംകോടതി
ന്യൂഡൽഹി: ഭിന്നശേഷിക്കാർക്ക് അനുവദിച്ച ഇളവുകൾ സർക്കാർ സ്ഥാപനങ്ങൾ നടപ്പാക്കിയേ തീരു എന്ന് സുപ്രീംകോടതി. നീറ്റ് പ്രവേശന പരീക്ഷക്ക് ഒരു മണിക്കൂർ അധികം അനുവദിച്ചില്ലെന്ന ഭിന്നശേഷിക്കാരിയായ വിദ്യാർത്ഥിയുടെ ഹരജിയിലാണ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിെൻറ അഭിപ്രായ പ്രകടനം.
എഴുതാനും, വായിക്കാനും പ്രയാസമുള്ള വിദ്യാർഥിക്ക് നേരിട്ട അനീതിക്ക് പരിഹാരം കാണാനുള്ള പോംവഴി ആരായാൻ സുപ്രീംകോടതി നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് രണ്ടാഴ്ച സമയം നൽകി.
പരിഹാരമുണ്ടായില്ലെങ്കിൽ വിദ്യാർത്ഥിക്ക് വലിയ നഷ്ടം നേരിടുമെന്നും കോടതി ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.