ഏകനാഥ് ഷിൻഡെക്കും എം.എൽ.എമാർക്കും സുപ്രീംകോടതി നോട്ടീസ്

ന്യൂ​ഡ​ൽ​ഹി: ഷി​ൻ​ഡെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ശി​വ​സേ​ന​യെ യ​ഥാ​ർ​ഥ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​യാ​യി പ്ര​ഖ്യാ​പി​ച്ച മ​ഹാ​രാ​ഷ്ട്ര നി​യ​മ​സ​ഭ സ്പീ​ക്ക​ർ രാ​ഹു​ൽ ന​ർ​വേ​ക്ക​റു​ടെ ഉ​ത്ത​ര​വി​നെ ചോ​ദ്യം ചെ​യ്ത് ഉ​ദ്ധ​വ് താ​ക്ക​റെ വി​ഭാ​ഗം ന​ൽ​കി​യ ഹ​ര​ജി​യി​ൽ മു​ഖ്യ​മ​ന്ത്രി ഏ​ക​നാ​ഥ് ഷി​ൻ​ഡെ​ക്കും എം.​എ​ൽ.​എ​മാ​ർ​ക്കും സു​പ്രീം​കോ​ട​തി നോ​ട്ടീ​സ​യ​ച്ചു. ര​ണ്ടാ​ഴ്ച​ക്ക​കം പ്ര​തി​ക​ര​ണം അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് ചീ​ഫ് ജ​സ്റ്റി​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ്, ജ​സ്റ്റി​സു​മാ​രാ​യ ജെ.​ബി. പ​ർ​ദി​വാ​ല, മ​നോ​ജ് മി​ശ്ര എ​ന്നി​വ​ര​ട​ങ്ങു​ന്ന ബെ​ഞ്ചി​ന്റെ നി​ർ​ദേ​ശം.

ഹ​ര​ജി ബോം​ബെ ഹൈ​കോ​ട​തി​ക്കും കേ​ൾ​ക്കാ​മെ​ന്ന് തു​ട​ക്ക​ത്തി​ൽ സു​പ്രീം​കോ​ട​തി പ​റ​ഞ്ഞെ​ങ്കി​ലും താ​ക്ക​റെ വി​ഭാ​ഗ​ത്തി​ന്റെ മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​ർ എ​തി​ർ​ത്തു. കേ​സ് കൈ​കാ​ര്യം ചെ​യ്യാ​ൻ സു​പ്രീം​കോ​ട​തി​യാ​ണ് ഏ​റ്റ​വും ന​ല്ല​തെ​ന്നും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഷി​ൻ​ഡെ അ​ധി​കാ​രം ക​വ​ർ​ന്നെ​ടു​ത്തെ​ന്നും ഭ​ര​ണ​ഘ​ട​നാ വി​രു​ദ്ധ​മാ​യ സ​ർ​ക്കാ​റി​ന് നേ​തൃ​ത്വം ന​ൽ​കു​ക​യാ​ണെ​ന്നും താ​ക്ക​റെ വി​ഭാ​ഗം ഹ​ര​ജി​യി​ൽ ആ​രോ​പി​ച്ചു.

ഷി​ൻ​ഡെ ഉ​ൾ​പ്പെ​ടെ ഭ​ര​ണ​ക​ക്ഷി​യി​ലെ 16 എം.​എ​ൽ.​എ​മാ​രെ അ​യോ​ഗ്യ​രാ​ക്ക​ണ​മെ​ന്ന താ​ക്ക​റെ വി​ഭാ​ഗ​ത്തി​ന്റെ അ​പേ​ക്ഷ ജ​നു​വ​രി 10 ന് ​പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വി​ൽ സ്പീ​ക്ക​ർ ത​ള്ളി​യി​രു​ന്നു.

Tags:    
News Summary - Supreme Court notice to Eknath Shinde and MLAs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.