ന്യൂഡൽഹി: കേസുകൾ അടിയന്തരമായി കേൾക്കുന്നതിനുള്ള ആവശ്യങ്ങളുമായി നിയുക്തചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിനെ സമീപിക്കാൻ വ്യാഴാഴ്ച ചീഫ് ജസ്റ് റിസ് രഞ്ജൻ ഗൊഗോയി അഭിഭാഷകരോട് ആവശ്യപ്പെട്ടു. കേസുകൾ നേരത്തേ പരിഗണിക്കാൻ പ രാമർശിക്കേണ്ടത് ഇനി രണ്ടാം നമ്പർ കോടതിയിലാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ബാബര ി ഭൂമി കേസ് അടക്കം സുപ്രധാനമായ അര ഡസൻ കേസുകളിൽ വിധി പറയാൻ കേവലം മൂന്നു പ്രവൃത്തി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കേയാണ് ചീഫ് ജസ്റ്റിസ് ഇൗ ഉത്തരവാദിത്തം മുൻകൂറായി ഒഴിവാക്കിയത്.
ബാബരി ഭൂമി കേസിലെ വിധിയാണ് വരാനിരിക്കുന്നവയിൽ ഏറ്റവും പ്രധാനം. ചീഫ് ജസ്റ്റിസ് അധ്യക്ഷനും ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെ, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷൺ, അബ്ദുൽ നസീർ എന്നിവർ അംഗങ്ങളുമായ ബെഞ്ചാണ് കേസിൽ വിധിപറയുക. രാമക്ഷേത്ര വിഷയത്തിൽ സുപ്രീംകോടതി കൈക്കൊള്ളുന്ന നിലപാടറിയാൻ ലോകം ഉറ്റുനോക്കുകയാണ്.
റഫാൽ പോർവിമാന ഇടപാടിലെ അഴിമതിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള പുനഃപരിശോധന ഹരജികളാണ് രണ്ടാമത്തേത്. റഫാലുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരെ ബി.ജെ.പി നേതാവ് മീനാക്ഷി ലേഖി നൽകിയ കോടതിയലക്ഷ്യ കേസാണ് മൂന്നാമത്തേത്. സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ച് 2018 സെപ്റ്റംബർ 28ന് മുൻ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധിക്കെതിരെ സമർപ്പിച്ച പുനഃപരിശോധന ഹരജികളാണ് അടുത്തത്. ചീഫ് ജസ്റ്റിസിെൻറ ഒാഫിസ് വിവരാവകാശ നിയമത്തിെൻറ പരിധിയിൽപെടുമോ എന്ന വിഷയത്തിലും വിധിപറയും.
രാജ്യത്തെ വിവിധ ട്രൈബ്യൂണലുകളുടെ സ്വഭാവം പണ ബില്ലിലൂടെ മാറ്റിയ സർക്കാർ നിയമ നിർമാണത്തിനെതിരെ റവന്യൂ ബാർ അസോസിയേഷൻ സമർപ്പിച്ച ഹരജിയാണ് ആറാമത്തേത്. വെള്ളിയാഴ്ചത്തെ പട്ടികയിൽ ഈ കേസൊന്നുമില്ല. തിങ്കൾ, ചൊവ്വ കോടതി അവധിയാണ്. അടുത്ത ബുധൻ മുതൽ വെള്ളിവരെ മാത്രമാണ് ഇനി പ്രവൃത്തി ദിനങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.