അയോധ്യ ഭൂമി തർക്കം: മധ്യസ്ഥ സമിതി റിപ്പോർട്ട് ഇന്ന് പരിഗണിക്കും

ന്യൂഡൽഹി: അയോധ്യ ഭൂമി തർക്കം മധ്യസ്ഥതയിലൂടെ പരിഹരിക്കുന്നതിനുള്ള സാധ്യത തേടാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് സുപ്രീംകോടതി ഇന്ന് പരിഗണിച്ചേക്കും. കേസിൽ ഇനി വാദംകേൾക്കൽ എങ്ങനെ വേണമെന്നും മധ്യസ്ഥത നടപടികൾ തുടരണമോ എന്നുമുള്ള കാര്യങ്ങളിലും കോടതി തീരുമാനം എടുത്തേക്കും.

സമിതിയുടെ റിപ്പോർട്ട് സീൽ ചെയ്ത കവറിൽ വ്യാഴാഴ്ച കോടതിക്ക് സമർപ്പിച്ചിരുന്നു. സുപ്രീംകോടതി മുൻ ജഡ്ജി എഫ്.എം.ഐ ഖലീഫുല്ലയാണ് സമിതി അധ്യക്ഷൻ. ജീവനകല ആചാര്യൻ ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.

മധ്യസ്ഥ സമിതിയുടെ ജൂലൈ 31 വരെയുള്ള പ്രവർത്തനങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ചീഫ്​ ജസ്​റ്റിസിന്​ പുറമെ എസ്​.എ ബോംബ്​ഡേ, ഡി.വൈ ചന്ദ്രചൂഡ്​ എന്നിവരാണ്​ കേസ്​ പരിഗണിക്കുന്ന ബെഞ്ചിലെ മറ്റംഗങ്ങൾ.

Tags:    
News Summary - supreme-court-to-hear-ayodhya-mediation-report-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.