ന്യൂഡൽഹി: മണിപ്പൂരിൽ സൈന്യവും അസം റൈഫിൾസും െപാലീസും നടത്തിയ നാല് വ്യാജ ഏറ്റുമുട്ടൽ കേസുകൾ സംബന്ധിച്ച് ജൂലൈ 27നകം അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ സി.ബി.െഎക്ക് സുപ്രീംകോടതിയുടെ നിർദേശം. നാല് കേസുകളിലും അന്വേഷണം പൂർത്തിയായെന്നും അന്തിമ റിപ്പോർട്ട് തയാറാവുകയാണെന്നും കോടതിയെ അറിയിച്ച സി.ബി.െഎ പ്രത്യേകാന്വേഷണ സംഘത്തിന് ജസ്റ്റിസ് മദൻ ബി. ലോകുർ, യു.യു. ലളിത് എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്.
മണിപ്പൂരിൽ സംഭവിച്ചത് വ്യാപകമാണെന്നാണ് മനസ്സിലാകുന്നത്. മനുഷ്യാവകാശ ലംഘനങ്ങൾ അനുവദിക്കാൻ കഴിയില്ല. എന്നാൽ ഇവിടെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് മാത്രമല്ല സംസാരിക്കുന്നതെന്നും മരണങ്ങളെക്കുറിച്ചാണെന്നും അതിന് കൂടുതൽ പ്രാധാന്യം നൽകേണ്ടതുണ്ടെന്നും പരമോന്നത കോടതി വ്യക്തമാക്കി.
അവശേഷിക്കുന്ന വ്യാജ ഏറ്റുമുട്ടൽ കേസുകളിൽ ദേശീയ മനുഷ്യാവകാശ കമീഷനിലെ രണ്ട് അംഗങ്ങളായ സീനിയർ പൊലീസ് സൂപ്രണ്ട് മഹേഷ് ഭരദ്വാജ്, െഡപ്യൂട്ടി സൂപ്രണ്ട് രവി സിങ് എന്നിവരെയും പ്രത്യേകാന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തണമെന്നും സുപ്രീംകോടതി നിർദേശിച്ചു. മണിപ്പൂരിലെ 1528ലധികം വ്യാജ ഏറ്റുമുട്ടലുകളിൽ അന്വഷണം ആവശ്യപ്പെടുന്ന ഹരജിയിൽ വാദം കേൾക്കുന്ന കോടതി കഴിഞ്ഞ ജൂലൈ 14നാണ് പ്രത്യേക അന്വേഷണസംഘം രൂപവത്കരിക്കാൻ നിർദേശം നൽകിയത്. ദേശീയ മനുഷ്യാവകാശ കമീഷനിൽ മതിയായ ജീവനക്കാരില്ലാത്തതിൽ ആശങ്ക പ്രകടിപ്പിച്ച കോടതി ഇതുമൂലം ഉദ്യോഗസ്ഥർ പ്രയാസം അനുഭവിക്കുന്നുണ്ടെന്നും നിരീക്ഷിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.