Posted On
date_range Updated On
date_range പ്രശാന്ത് ഭൂഷണ് കോടതിയലക്ഷ്യ നോട്ടീസ്
ന്യൂഡൽഹി: മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷണ് കോടതിയലക്ഷ്യത്തിന് സുപ്രീംകോടതി നോട്ടീസ് അയച്ചു. നാഗേശ് വർ റാവുവിനെ സി.ബി.െഎ ഇടക്കാല ഡയറക്ടറായി നിയമിച്ചതിനെതിരായ കേസിനെ സംബന്ധിച്ച പരാമർശത്തിനാണ് നോട്ടീസ്.
അറ്റോർണി ജനറൽ കെ.കെ വേണുഗോപാലും കേന്ദ്ര സർക്കാറും നൽകിയ ഹരജികളിലാണ് പ്രശാന്ത് ഭൂഷണ് നോട്ടീസ് അയച്ചത്.
കോടതിയിൽ തന്നെ ഉണ്ടായിരുന്ന പ്രശാന്ത് ഭൂഷൺ നോട്ടീസ് കൈപ്പറ്റുകയും മറുപടിക്ക് മൂന്ന് ആഴ്ച സമയം ആവശ്യപ്പടുകയും ചെയ്തു. കേസ് വീണ്ടും മാർച്ച് ഏഴിന് പരിഗണിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.