ന്യൂഡൽഹി: കുവൈത്ത് പൊതുമാപ്പ് ആനുകൂല്യത്തിൽ മടങ്ങിവരുന്ന പ്രവാസി ഇന്ത്യക്കാർക്കായി ഇന്ത്യൻ എയർപോർട്ടുകൾ അടിയന്തരമായി തുറന്നുനൽകണമെന്ന ആവശ്യം പരിഗണിച്ച് നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാറിനോട് സുപ്രീംകോടതിയുടെ അപേക്ഷ. ഇൗ അപേക്ഷയോടെ ഇതുമായി ബന്ധപ്പെട്ട് സമർപ്പിച്ച ഹരജി ഉത്തരവിറക്കാതെ ജസ്റ്റിസുമാരായ നാഗേശ്വര റാവു, സഞ്ജയ് കിഷൻ കൗൾ, ബി.ആർ ഗവായ് എന്നിവരടങ്ങുന്ന ബെഞ്ച് തീർപ്പാക്കി.
ഏപ്രിൽ 16 മുതൽ കുവൈത്ത് സർക്കാറിൻറ താൽക്കാലിക പൊതുമാപ്പ് ക്യാമ്പുകളിൽ പലതരത്തിലുള്ള പ്രയാസങ്ങൾ അനുഭവിച്ചു കഴിയുകയാണ് പതിനായിരത്തോളം ഇന്ത്യൻ പ്രവാസികളെന്ന് കുവൈത്തിലെ പൊതുപ്രവർത്തകൻ തോമസ് മാത്യു കടവിൽ സമർപ്പിച്ച ഹരജിയിൽ ബോധിപ്പിച്ചിരുന്നു.
പൊതുമാപ്പ് ആനുകൂല്യം നേടിയവരെ സൗജന്യമായി അവരവരുടെ രാജ്യങ്ങളിലെത്തിച്ച് നൽകുമെന്ന് കുവൈത്ത് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ലോക് ഡൗൺ പശ്ചാത്തലത്തിൽ കുവൈത്ത് വിമാനങ്ങൾക്ക് ഇറങ്ങാനുള്ള അനുമതി കേന്ദ്രസർക്കാർ നൽകാത്തതിനെ തുടർന്നാണ് ഇപ്പോൾ അവർക്ക് വരാൻ കഴിയാത്തതെന്ന് ഹരജിയിൽ ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.