മെഹബൂബ മുഫ്​തിയെ സന്ദർശിക്കാൻ മകൾക്ക്​ അനുവാദം നൽകി സുപ്രീംകോടതി

ന്യൂഡൽഹി: വീട്ടുതടങ്കലിൽ കഴിയുന്ന കശ്​മീർ മുൻമുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയെ സന്ദർശിക്കാൻ മകൾ സന ഇൽതിജ ജാവേദി ന്​ സുപ്രീംകോടതി അനുമതി നൽകി. കഴിഞ്ഞ ഒരു മാസമായി മാതാവിനെ കണ്ടിട്ടില്ലെന്നും ആരോഗ്യാവസ്ഥ സംബന്ധിച്ച്‌ ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടി സന നല്‍കിയ ഹരജിയിലാണ്​ സുപ്രീംകോടതി ഉത്തരവ്​. സനക്ക്​ കശ്​മീരിലെത്തി മെഹബൂബയെ സന്ദർശിക്കാമെന്ന്​ കോടതി വ്യക്തമാക്കി.

മെഹ്ബൂബ മുഫ്തിയെ ഏകാന്തതടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും കാണാന്‍ അനുവദിക്കുന്നില്ലെന്നും സന നേരത്തെ ആരോപിച്ചിരുന്നു.

കശ്​മീരിന്​ പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതുമായി ബന്ധപ്പെട്ട്​ ആഗസ്​റ്റ്​ 4നാണ്​ മെഹബൂബ മുഫ്​തി ഉൾപ്പെടെയുള്ള രാഷ്​ട്രീയ നേതാക്കളെ കേന്ദ്രസർക്കാർ കരുതൽ തടങ്കലിലാക്കിയത്​.

Tags:    
News Summary - Supreme Court Allows Mehbooba Mufti's Daughter To Meet Mother - India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.