മ​ദ്യ​ഷാ​പ്പു​ക​ൾ​​െക്ക​തി​രെ പ​റ​യാ​നാ​രു​മി​ല്ലേ​യെ​ന്ന്​ സു​പ്രീം​കോ​ട​തി




ന്യൂഡൽഹി: മദ്യ മുതലാളിമാർക്ക് സുപ്രീംകോടതിയിലെ ഏതാണ്ടെല്ലാ മുതിർന്ന അഭിഭാഷകരും അണിനിരന്ന കേസിൽ ഒടുവിൽ മറുത്ത് പറയാനാരുമില്ലേ എന്ന് സുപ്രീംകോടതി ചോദിച്ചു. സംസ്ഥാന ഹൈവേകൾ തീരുമാനിക്കാൻ സംസ്ഥാനങ്ങൾക്കാണ് അധികാരമെന്നിരിക്കേ സംസ്ഥാന പാതയോരത്തെ മദ്യവിൽപന നിേരാധനത്തിനെതിരെ വാദിേക്കണ്ട കാര്യമെന്താണെന്നും സുപ്രീംകോടതി ചോദിച്ചു. സുപ്രീംകോടതിയിൽ മദ്യവിൽപനക്കാർക്കായി മൂന്ന് മണിക്ക് തുടങ്ങിയ വാദം അറ്റോണി ജനറൽ  മുകുൾ രോഹതഗി, ഹരീഷ് സാൽവെ, കെ.കെ. വേണുഗോപാൽ, രാജു രാമചന്ദ്രൻ, കപിൽ സിബൽ, രാജീവ് ധവാൻ, അഭിഷേക് മനു സിംഗ്വി തുടങ്ങിയവരിലൂടെ കോടതി പിരിയാനായ നേരമടുത്തും നീണ്ടപ്പോഴാണ് മറുത്തൊന്നും പറയാനാളില്ലേ എന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചത്. ഇൗ സമയത്ത് വി.എം സുധീര​െൻറയും  മാഹിയിലെ നാട്ടുകാരുടെയും അഭിഭാഷകർ റോഡപകടങ്ങൾ കുറക്കാനുദ്ദേശിച്ചുള്ള സുപ്രീംകോടതി വിധി അതേ പടി തുടരണമെന്ന് ബോധിപ്പിച്ചു.

സുപ്രീംകോടതി വിധി വഴി അടച്ചുപൂേട്ടണ്ടി വന്ന മദ്യഷാപ്പുകളുടെ എണ്ണം നിരത്തിയും സർക്കാറിനുണ്ടാകുന്ന നികുതി നഷ്ടം ബോധിപ്പിച്ചും വിനോദസഞ്ചാരികൾക്ക് മദ്യം കിട്ടാതാകുന്ന സാഹചര്യത്തിലേക്ക് വിരൽചൂണ്ടിയും മുൻചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുർ അധ്യക്ഷനായ ബെഞ്ച് പുറപ്പെടുവിച്ച വിധി ഭേദഗതി വരുത്തണമെന്നായിരുന്നു മദ്യമുതലാളിമാർക്കും തമിഴ്നാട്, തെലങ്കാന സർക്കാറുകൾക്കും വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകരൊന്നടങ്കം വാദിച്ചത്. 
3.50 വരെ ഒാരോരുത്തർക്കും അഞ്ച് മിനിറ്റ് നൽകിയിട്ട് പോലും മദ്യ മുതലാളിമാരുടെ ഭാഗം  മാത്രമാണ് സുപ്രീംകോടതിയിൽ ഉയർന്നത്.  ഇനി ഇൗ ഭാഗം കേട്ടത് മതിയെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ് ജെ.എസ്. ഖെഹാർ മറുത്തുപറയാനുള്ളതാരാണെന്ന് വിളിച്ചുചോദിച്ചു. ഇൗസമയത്ത് വി.എം. സുധീരന് വേണ്ടി ഹാജരായ അഡ്വ. കാളീശ്വരം രാജ് മുന്നോട്ടു വന്ന് സുപ്രീംകോടതി വിധിയുടെ ഗുണവശങ്ങൾ കോടതിക്ക് മുമ്പാകെ നിരത്തി. മദ്യത്തി​െൻറ ഉപയോഗം കുറച്ചുകൊണ്ടുവരുകയെന്ന കേരള സർക്കാറി​െൻറ മദ്യനയം ലോകാരോഗ്യ സംഘടനവരെ പ്രശംസിച്ചതാണെന്ന് കാളീശ്വരം ബോധിപ്പിച്ചു. 

മദ്യവിൽപന പാതയോരങ്ങളിൽനിന്ന് മാറ്റാനുള്ള ഉത്തരവിലൂടെ മദ്യവിൽപന കാഴ്ചപ്പുറത്തുനിന്ന് മാറ്റാനും മദ്യലഭ്യത കുറക്കാനും അത് വഴി മദ്യപാനാസക്തി കുറച്ചുകൊണ്ടുവരാനും കഴിയുമെന്ന് ലോകാരോഗ്യസംഘടന അംഗീകരിച്ചതാണ്. അതിനാൽ, സുപ്രീംകോടതി വിധി യുക്തിസഹമല്ലെന്ന വാദം അംഗീകരിക്കാനാകില്ലെന്ന് കാളീശ്വരം വാദിച്ചു. മുതിർന്ന അഭിഭാഷകർ ആരും മദ്യത്തിനെതിരെ പറയാനില്ലാത്ത ഘട്ടത്തിൽ കാളീശ്വരം രാജി​െൻറ വാദം ശ്രദ്ധേയമായതോടെ ഇൗ ഭാഗത്ത് ഇനി പറയാനാരുണ്ടെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. തുടർന്ന് കേസിൽ 2001 മുതൽ കക്ഷിയായ മാഹി സ്വദേശിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ പാതയോരത്തെ 64 മദ്യഷാപ്പുകൾ കൊണ്ട് മാഹി അനുഭവിക്കുന്ന ദുരിതം കോടതിക്ക് മുമ്പാകെ വിവരിച്ചു. മദ്യപിച്ച് വാഹനേമാടിച്ചുണ്ടാക്കുന്ന അപകടം പോലെ പാതയോരത്ത് മദ്യപരെ വാഹനമിടിക്കുന്നതും മാഹിയിൽ പതിവാണെന്ന് പറഞ്ഞു. തുടർന്നാണ് വ്യാഴാഴ്ചകൂടി വാദം കേൾക്കുകയാണെന്ന് സുപ്രീംകോടതി അറിയിച്ചത്.

Tags:    
News Summary - suprem court on liqour policy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.