സുനന്ദ പുഷ്​കർ കേസ്​: ഡൽഹി പൊലീസിന്​ ഹൈകോടതിയുടെ വിമർശനം

ന്യൂഡൽഹി: കോൺഗ്രസ് എം.പി ശശി തരൂരി​​​െൻറ ഭാര്യ സുനന്ദ പുഷ്കറി​​​െൻറ ദു​രൂഹ മരണവുമായി ബന്ധപ്പെട്ട്​ പൊലീസ്​ നൽകിയ തത്സ്​ഥിതി റിപ്പോർട്ട്​ വ്യക്തമ​ല്ലെന്ന്​ ഡൽഹി ഹൈകോടതി. പൊലീസ്​ ഉടൻ അഡീഷ്​ണൽ റിപ്പോർ സമർപ്പിക്കണമെന്നും ​കോടതി ആവശ്യപ്പെട്ടു. 
 കേസുമായി ബന്ധപ്പെട്ട പൊലീസി​​​െൻറ അന്തിമ റിപ്പോർട്ടാണെന്ന്​ പൂർണമെല്ലെന്ന്​ കോടതി നിരീക്ഷിച്ചത്​. 
സുനന്ദ പുഷ്​കറി​​​െൻറ മരണത്തിൽ കോടതി മേൽനോട്ടത്തിലുള്ള അന്വേഷണം വേണമെന്നും കാലതാമസം വരുത്തരുതെന്നുമാവശ്യപ്പെട്ട്​ ബി.ജെ.പി എം.പി സുബ്രഹ്​മണ്യ സ്വാമി പൊതുതാൽഹപര്യ ഹരജി ഫയൽ ചെയ്​തിരുന്നു. ഇതെ തുടർന്നാണ്​ ഡല്‍ഹി പൊലീസിനോട് അന്വേഷണത്തി​​െൻറ തത്സ്ഥിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടത്. സുനന്ദാ പുഷ്‌കര്‍ കേസിലെ ചാര്‍ജ് ഷീറ്റി​​െൻറ പകര്‍പ്പ് 45 ദിവസത്തിനുള്ളില്‍ വേണമെന്നാവശ്യപ്പെട്ട് പുതിയൊരു ഹരജിയും സുബ്രഹ്മണ്യം സ്വാമി കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിട്ടുണ്ട്.

കേസിൽ പ്രത്യേക അന്വേഷണം വേണമെന്ന സുബ്രഹ്​മണ്യം സ്വാമിയുടെ ഹരജി പൊതു താൽപര്യ പ്രകാരമല്ലെന്നും സ്വന്തം പബ്​ളിസിറ്റിക്ക്​ വേണ്ടിയുള്ളതാണെന്ന്​ സുനന്ദയുടെ മകൻ ശിവ്​ മോനോനുവേണ്ടി ഹാജരായ അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ ഇതിനെതിരെ രൂക്ഷവിമര്‍ശനമാണ് കോടതി നടത്തിയത്. പൊതുജന താല്പര്യാര്‍ഥമാണ് സ്വാമിയുടെ നടപടികളെന്നും അമ്മ എങ്ങനെ മരിച്ചെന്ന ദുരൂഹത നീങ്ങണമെന്ന് മകന് ആഗ്രഹമില്ലേയെന്നും കോടതി ആരാഞ്ഞു.  കേസിൽ അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ടാണ്​ ശിവ്​ മേനോൻ കോടതിയെ സമീപിച്ചത്​.

അതേസമയം, ഹരജി നൽകിയത്​ ത​​​െൻറ പ്രസിദ്ധിക്ക്​​ വേണ്ടിയല്ലെന്ന്​ സുബ്രഹ്​മണ്യ സ്വാമി പ്രതികരിച്ചു. താൻ ഒരു രാഷ്​ട്രീയ പ്രവർത്തകനും പാർലമ​​െൻറ്​ അംഗവുമാണ്​. തനിക്ക്​ ഇത്തരത്തിലുള്ള പബ്​ളിസിറ്റിയുടെ ആവശ്യമില്ലെന്നും സ്വാമി മാധ്യമങ്ങളോട്​ പറഞ്ഞു. 
 

Tags:    
News Summary - Sunanda Pushkar's son Shiv Menon also moved an application seeking a direction to conclude the investigations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.