സു​ന​ന്ദയുടെ മ​ര​ണം: ​അന്തിമ വാദം കേൾക്കുന്നത് ഹൈകോടതി മാറ്റി

ന്യൂ​ഡ​ൽ​ഹി: മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യും എം.പിയു​മാ​യ ശ​ശി ത​രൂ​രിന്‍റെ ഭാ​ര്യ സു​ന​ന്ദ പു​ഷ്​​ക​റു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​ കേസിൽ അന്തിമ വാദം കേൾക്കുന്നത് ഡൽഹി ഹൈകോടതി മാറ്റി. ഒക്ടബോർ ഒമ്പതിലേക്കാണ് ഹൈകോടതി മാറ്റിയത്.

കേസിന്‍റെ നിലവിലെ സാഹചര്യം എന്തെന്ന് വിശദീകരിക്കുന്ന സ്റ്റാറ്റസ് റിപ്പോർട്ട് ഡൽഹി പൊലീസ് ഇന്ന് കോടതിയിൽ സമർപ്പിച്ചു. ഇതിന് പിന്നാലെയാണ് അന്തിമവാദം ഒക്ടോബർ ഒമ്പതിലേലേക്ക് മാറ്റിയത്.

2014 ജ​നു​വ​രി 17നാ​ണ്​ ഡ​ൽ​ഹി​യി​ലെ ഹോ​ട്ട​ൽ ​മു​റി​യി​ൽ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ സു​ന​ന്ദ പു​ഷ്​കറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഗാർഹിക പീഡനം, ആത്മഹത്യ പ്രേരണ എന്നീ കുറ്റങ്ങളാണ് തരൂരിനെതിരെ ചുമത്തിയിരിക്കുന്നത്.

നേരത്തെ, ഡ​ൽ​ഹി പ​ട്യാ​ല ഹൗ​സ്​ കോ​ട​തിയാണ് ശ​ശി ത​രൂ​രിനെതിരെ ആ​ത്മ​ഹ​ത്യ പ്രേ​ര​ണ​ക്കു​റ്റം ചു​മ​ത്തി​യിരുന്നു. സു​ന​ന്ദ പു​ഷ്​​ക​റിനെ ആ​ത്മ​ഹ​ത്യ​ക്ക്​ പ്രേ​രി​പ്പി​ച്ച​തി​നും അ​വ​രോ​ട്​ ക്രൂ​ര​ത കാ​ണി​ച്ച​തി​നും പ്ര​ഥ​മ​ദൃ​ഷ്​​ട്യ ത​രൂ​ർ കുറ്റവാളിയാണെന്നാണ് ഡ​ൽ​ഹി പൊ​ലീ​സ്​ റി​പ്പോ​ർ​ട്ട്.

Tags:    
News Summary - Sunanda Pushkar Death Case: Delhi Highcourt final hearing -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.