Posted On
date_range Updated On
date_range സുനന്ദ പുഷ്കറിെൻറ മരണം: ഹോട്ടൽമുറി തുറന്നുകൊടുക്കണമെന്ന് കോടതി
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് എം.പിയുമായ ശശി തരൂരിെൻറ ഭാര്യ സുനന്ദ പുഷ്കർ ദുരൂഹ സാഹചര്യത്തിൽ മരിച്ച പഞ്ചനക്ഷത്ര ഹോട്ടലിലെ സ്യൂട്ട് തുറന്നുകൊടുക്കണമെന്ന് കോടതി. ഡൽഹി മെട്രോപൊളീറ്റൻ മജിസ്ട്രേറ്റ് ധർമേന്ദർ സിങ്ങാണ് മുറി സീൽ ചെയ്തത് ഒഴിവാക്കണമെന്നും ഹോട്ടലിെൻറ ഉപയോഗത്തിന് അനുമതി നൽകണമെന്നും പൊലീസിനോട് നിർദേശിച്ചത്.
അന്വേഷണത്തിന് ആവശ്യമായ വസ്തുക്കൾ എടുത്തശേഷം മുറി തുറക്കണമെന്നും ഇതുസംബന്ധിച്ച് സെപ്റ്റംബർ 26നകം റിപ്പോർട്ട് നൽകണമെന്നുമാണ് ഉത്തരവ്. ഹോട്ടൽ മാനേജ്മെ ൻറ് നൽകിയ ഹരജി പരിഗണിച്ചാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.