ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സമ്മതമില്ലാതെ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻഖറും ബി.ജെ.പി നേതാവ് നിഷികാന്ത് ദുബെയും സുപ്രീംകോടതിക്കെതിരെ ഇത്തരമൊരു കടന്നാക്രമണം നടത്തില്ലെന്ന് കോൺഗ്രസ്. പ്രസ്താവന ബി.ജെ.പിയുടെയും പ്രധാനമന്ത്രിയുടെയും അറിവോടെയല്ലെങ്കിൽ ദുബെക്കെതിരെ നടപടി എടുക്കാൻ ബി.ജെ.പി തയാറാകണമെന്നും കോൺഗ്രസ് വക്താവ് പവൻ ഖേര ആവശ്യപ്പെട്ടു. കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്ന് ആർ.ജെ.ഡി നേതാവ് തേജസ്വി യാദവും സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവും ആവശ്യപ്പെട്ടു.
ആക്രമണം നിർഭാഗ്യകരമെന്ന് മുൻ സുപ്രീംകോടതി ജഡ്ജി അശോക് കുമാർ ഗാംഗുലി അഭിപ്രായപ്പെട്ടു. വഖഫ് നിയമത്തിൽ സുപ്രീംകോടതി ചോദിച്ച ചോദ്യങ്ങൾ സർക്കാറിനെ പ്രതിരോധത്തിലാക്കിയെന്നും ഭരണഘടനാപരമായ ദൗത്യം രാഷ്ട്രപതി നിറവേറ്റിയില്ലെങ്കിൽ ആ ബാധ്യത സുപ്രീംകോടതി നിർവഹിക്കുമെന്നും ജസ്റ്റിസ് ഗാംഗുലി ഓർമിപ്പിച്ചു.
നിരുത്തരവാദപരമാണ് നിഷികാന്ത് ദുബെയുടെ പ്രസ്താവനയെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ മുൻ പ്രസിഡന്റ് വികാസ് സിങ് കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.