ബസിന്‍റെ പടിയിൽനിന്ന് സാഹസിക യാത്ര; റോഡിലേക്ക് തെറിച്ചുവീണ് വിദ്യാർഥികൾ VIDEO
ചെന്നൈ: അപകടകരമാം വിധം ബസിന്‍റെ പടിയിൽനിന്ന് യാത്ര ചെയ്യുന്ന വിദ്യാർഥികളുടേയും മുതിർന്നവരുടേയും ചിത്രങ്ങൾ ഇന്ത്യയിൽ പതിവ് കാഴ്ചയാണ്. തമിഴ്നാട് നിന്നും ഇത്തരത്തിൽ ബസിന്‍റെ പടിയിൽനിന്ന് യാത്ര ചെയ്യുകയും റോഡിലേക്ക് തെറിച്ചുവീഴുകയും ചെയ്യുന്ന കുട്ടികളുടെ ദൃശ്യങ്ങളാണ് ചർച്ചയാകുന്നത്.
തെങ്കാശിയിലാണ് സംഭവം. ബസിന് പിന്നിൽ യാത്ര ചെയ്യുകയായിരുന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് ദൃശ്യം മൊബൈൽ കാമറയിൽ പകർത്തിയത്.
സ്വകാര്യ ബസിന്‍റെ പടികളിൽനിന്ന് യാത്ര ചെയ്യുന്ന നിരവധി കുട്ടികളെ ദൃശ്യത്തിൽ കാണാം. ഇതിൽ നിന്നും രണ്ട് വിദ്യാർഥികളാണ് ബസിൽ നിന്നും റോഡിലേക്ക് തെറിച്ചു വീഴുന്നത്.
സ്കൂളിലേക്ക് പുലിയറയിൽ നിന്നും സെങ്കോട്ടയിലേക്ക് യാത്രയായിരുന്നു ഇത്. കുട്ടികൾ വീണിട്ടും ബസ് യാത്ര തുടരുന്നതും ദൃശ്യങ്ങളിലുണ്ട്. സമീപവാസികൾ ചേർന്നാണ് വിദ്യാർഥികളെ ആശുപത്രിയിലെത്തിച്ചത്.
രണ്ട് വിദ്യാർഥികളും യാത്രക്കിടെ അഭ്യാസങ്ങൾ ചെയ്യാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്നാണ് ബസ് ജീവനക്കാരുടെ അഭിപ്രായം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.