ജാദവ്പുരിലെ ബിരുദദാന ചടങ്ങില്‍ പൗരത്വ നിയമ ഭേദഗതി വലിച്ചുകീറി പ്രതിഷേധം -VIDEO

കൊൽക്കത്ത: ജാദവ്പുർ യൂണിവേഴ്‌സിറ്റി ബിരുദദാന ചടങ്ങില്‍ പൗരത്വ നിയമ ഭേദഗതി വലിച്ചുകീറി ഇങ്ക്വിലാബ് മുഴക്കി വിദ്യാർഥിനിയുടെ പ്രതിഷേധം. ചൊവ്വാഴ്ച നടന്ന ചടങ്ങിനിടെ സ്വര്‍ണ മെഡല്‍ ജേതാവായ ദേബസ്മിത ചൗധരിയാണ് ബിരുദം ഏറ്റുവാങ്ങിയ ശേഷം പ്രതിഷേധിച്ചത്.

'പൗരത്വത്തിനായി രേഖകൾ കാണിക്കാൻ ഞങ്ങൾ തയാറല്ല, ഇങ്ക്വിലാബ് സിന്ദാബാദ്' എന്ന് സദസ്സിനോട് വിളിച്ച് പറഞ്ഞായിരുന്നു ദേബസ്മിതയുടെ പ്രതിഷേധം. വൈസ് ചാൻസലർ, പ്രൊ-വൈസ് ചാൻസലർ മുതലായവർ ഈ സമയം വേദിയിലുണ്ടായിരുന്നു.

Full View

പ്രതിഷേധത്തിന്‍റെ കാര്യത്തിൽ തനിക്ക് രണ്ടഭിപ്രായം ഉണ്ടായിരുന്നില്ലെന്നും സർവകലാശാലയോട് ബഹുമാനക്കുറവ് കാണിച്ചിട്ടില്ലെന്നും ദേബസ്മിത പിന്നീട് പറഞ്ഞു. ബിരുദം ഏറ്റുവാങ്ങിയതിൽ അഭിമാനമുണ്ട്. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം അറിയിക്കാൻ ഈ വേദിയെ ഞാൻ തീരുമാനിക്കുകയായിരുന്നു. എന്‍റെ സുഹൃത്തുക്കൾ ഈ വേദിക്ക് പുറത്ത് പ്രതിഷേധിക്കുകയാണെന്നും ദേബസ്മിത പറഞ്ഞു.

കഴിഞ്ഞ ദിവസം ബംഗാൾ ഗവർണർ ജഗ്ദീപ് ധങ്കാറിനെ ജാദവ്പുർ സർവകലാശാലയിൽ വിദ്യാർഥികൾ തടഞ്ഞിരുന്നു. ഒരു മണിക്കൂറോളം സമയം അദ്ദേഹത്തിന് കാറിനുള്ളിൽ ഇരിക്കേണ്ടിവന്നു.

Tags:    
News Summary - Student's Shock Protest While Taking Degree At Jadavpur University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.