നെറ്റിയിൽ കുറിയിട്ടതിന് വിദ്യാർഥിയെ കോളജിൽ പ്രവേശിപ്പിച്ചില്ല; കർണാടക കോളജിൽ വാക്കേറ്റം

നെറ്റിയിൽ കുറിയിട്ടെത്തിയ വിദ്യാർഥിയെ കോളജിൽ പ്രവേശിക്കുന്നതിൽ നിന്നും അധികൃതർ വിലക്കി. ഇത് കോളജ് പരിസരത്ത് സംഘർഷത്തിന് ഇടയാക്കി. വിജയപുരയിലെ കോളജിൽ വെള്ളിയാഴ്ചയാണ് സംഭവം. കുറി മായ്ച്ചതിന് ശേഷം ക്ലാസിൽ കയറിയാൽ മതിയെന്ന് അധ്യാപകൻ പറയുകയായിരുന്നു.

കോളജിലെ അധ്യാപകർ ഗേറ്റിൽ എത്തിയാണ് വിദ്യാർഥിയെ തടഞ്ഞത്. താൻ വിശ്വാസത്തിന്റെ ഭാഗമായാണ് കുറി അണിഞ്ഞതെന്ന് വിദ്യാർഥി പറഞ്ഞിട്ടും അധ്യാപകർ കൂട്ടാക്കാൻ തയ്യാറായില്ല. ഹിജാബും കാവി സ്കാർഫും കൂടാതെ നെറ്റിയിലെ കുറിയും പ്രശ്നം സൃഷ്ടിക്കുന്നുണ്ടെന്ന് വിദ്യാർത്ഥിയോട് അധ്യാപകർ പറഞ്ഞു. ഇത് അധ്യാപകരും വിദ്യാർത്ഥികളും തമ്മിൽ വാക്കേറ്റത്തിന് ഇടയാക്കി.

Tags:    
News Summary - Student Told to Remove Tilak From Forehead To Enter Karnataka College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.