റസിഡൻഷ്യൽ നീറ്റ്​ കോച്ചിങ്​ കേന്ദ്രത്തിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തു; പ്രണയ നൈരാശ്യമെന്ന്​ പൊലീസ്​

കോയമ്പത്തൂർ: കോവിൽപാളയത്തെ സ്വകാര്യ റസിഡൻഷ്യൽ നീറ്റ്​ പരീക്ഷ പരിശീലന കേന്ദ്രത്തിൽ വിദ്യാർഥിനിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോയമ്പത്തൂർ വടവള്ളി സ്വദേശിനി ശ്വേത(19) ആണ്​ ഹോസ്റ്റൽമുറിയിൽ തൂങ്ങിമരിച്ചത്​.

കോച്ചിങ്​ സെന്‍റർ അഡ്​മിനിസ്​ട്രേറ്ററെയും സഹപാഠിയായ യോഗേശ്വരനെയും പൊലീസ്​ ചോദ്യം ചെയ്തു. പ്രണയ നൈരാശ്യമാണ്​ ആത്മഹത്യക്ക്​ കാരണമെന്ന്​ പൊലീസ്​ അറിയിച്ചു. മുറിയിൽനിന്ന്​ പ്രണയലേഖനങ്ങളും മൊബൈൽഫോൺ സന്ദേശങ്ങളും പൊലീസ്​ കണ്ടെടുത്തു.

അതേസമയം മരണത്തിൽ സംശയമുണ്ടെന്ന്​ ആരോപിച്ച്​ മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. 

Tags:    
News Summary - Student commits suicide at Residential Neet Coaching Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.