(Representational)

ക്ലാസിൽ ഉറങ്ങിയ അധ്യാപക​െൻറ ചിത്രം വിദ്യാഭ്യാസ വകുപ്പിന്​ അയച്ച വിദ്യാർഥിക്ക്​ പൊലീസ്​ മർദനം

ഹൈദരാബാദ്​: അധ്യാപകർ ക്ലാസിലിരുന്ന്​ ഉറങ്ങിയാൽ എന്തു ചെയ്യും.  സന്തോഷം എന്നു കരുതി സ്വന്തം കാര്യങ്ങളിൽ ഏർപ്പെടുന്നവരുണ്ടാകാം. എന്നാൽ ഹൈദരാബാദിലെ ഒരു വിരുതൻ ക്ലസിലിരുന്ന്​ ഉറങ്ങുന്ന ഗണിത അധ്യാപക​​െൻറ ഫോ​േട്ടാ മൊ​െബെൽ ഫോണിൽ പകർത്തി വാട്​സ്​ ആപ്പിൽ വിദ്യാഭ്യാസ വകുപ്പ്​ അധികൃതർക്ക്​​ അയച്ചു കൊടുത്തു. ഉടൻ കിട്ടി സാറിന്​ സസ്​പെൻഷൻ. പക്ഷേ, കാര്യങ്ങൾ അവിടംകൊണ്ട്​ നിന്നില്ല. 

അധ്യാപകനെ സസ്​പ​െൻറ്​ ചെയ്​തത്​ മറ്റ്​ അധ്യാപകരെ ചൊടിപ്പിച്ചു. ​ക്രുദ്ധരായ​ അധ്യാപകർ​ പൊലീസിനെ സമീപിച്ചു. െപാലീസെത്തി സുഹൃത്തുക്കളോ​ടൊപ്പം ഇരിക്കുകയായിരുന്ന വിദ്യാർഥിയെ പിടികൂടി സ്​കൂൾ ഗ്രൗണ്ടിലെ ​േപാസ്​റ്റിൽ കെട്ടിയിട്ടു മർദിച്ചു.  അധ്യാപകർ നോക്കി നൽക്കേ രണ്ടു ​െപാലീസുദ്യോഗസ്​ഥർ വിദ്യാർഥി​െയ വടികൊണ്ട്​ ക്രൂരമായി തല്ലിച്ചതക്കുകയായിരുന്നു. എന്നാൽ വിദ്യാർഥി​െയ മർദിച്ചെന്ന കാര്യം പൊലീസ്​ നിഷേധിച്ചു. സ്​കൂൾ കോമ്പൗണ്ടിൽ മദ്യപിച്ചതിനാലാണ്​ വിദ്യാർഥി​െയ പിടികൂടിയതെന്ന്​ ​െപാലീസ്​ പറഞ്ഞു. 
 

Tags:    
News Summary - student cliks sleeping teacher; police lynched -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.