ഇന്ത്യൻ സേനയുടെ പ്രവൃത്തികൾ രാഷ്​ട്രീയവത്​കരിക്കരുത്​ -മുൻ നാവികസേന മേധാവി

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണം, ബാലാകോട്ട്​ വ്യോമാക്രമണം, വിങ്​ കമാൻഡർ അഭിനന്ദൻ വർധമാ​നെ പാക്​ പിടിയിൽ നിന്ന ്​ മോചിപ്പിച്ച സംഭവം തുടങ്ങിയവ രാഷ്​ട്രീയമായി ഉപയോഗിക്കുന്നത്​ തടയണമെന്ന്​ മുൻ നാവികസേനാ മേധാവി എൽ. രാംദാസ ്​.

സേനയുമായി ബന്ധപ്പെട്ട സംഭവങ്ങൾ രാഷ്​ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കും വിധം ഉപയോഗിക്കു ന്നത്​ അവസാനിപ്പിക്കാൻ വേണ്ട നടപടികൾ തെരഞ്ഞെടുപ്പ്​ കമീഷൻ ഉടനടി സ്വീകരിക്കണമെന്ന്​ അദ്ദേഹം ആവശ്യപ്പെട്ടു.

മുഖ്യ തെരഞ്ഞെടുപ്പ്​ കമീഷണർ സുനിൽ അറോറക്ക്​ എഴുതിയ തുറന്ന കത്തിലാണ്​ ഇക്കാര്യം ആവശ്യപ്പെട്ടത്​. നിലവിലുണ്ടായ സംഭവങ്ങൾ ദേശസ്​നേഹം വളർത്തുന്നതിനെന്ന പേരിൽ ദുരുപയോഗം ചെയ്​ത്​ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാൻ രാഷ്​ട്രീയ പാർട്ടികളെ അനുവദിക്കരുത്​.

പല പാർട്ടികളും ​ഇൗ സംഭവങ്ങളുടെ ചിത്രങ്ങളും സേനയുടെ യൂണിഫോമും ഉപയോഗിച്ച്​ അവരുടെ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിക്കുന്നുണ്ട്​. രാഷ്​ട്രീയ പാർട്ടികളുടെ ഇത്തരം നടപടികൾ സേനയുടെ മൂല്യച്യുതിക്കും അടിത്തറയിളക്കുന്നതിനും മാത്രമേ ഉപകരിക്കൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Stop Misuse Of Armed Forces' Work In Polls": Ex-Navy Chief - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.