സുപ്രീംകോടതി

വിചാരണ കോടതികളെ ‘കീഴ്‌കോടതി’കളെന്ന് വിശേഷിപ്പിക്കരുത് -സുപ്രീംകോടതി

ന്യൂഡല്‍ഹി: വിചാരണ കോടതികളെ ‘കീഴ്‌കോടതികൾ’ എന്ന് വിശേഷിപ്പിക്കുന്നത് അവസാനിപ്പിക്കുന്നു. ഇതുസംബന്ധിച്ച നടപടി സ്വീകരിക്കാൻ രജിസ്ട്രിക്ക് സുപ്രീംകോടതി നിർദേശം നൽകി.

സുപ്രീംകോടതി രേഖകളിലൊന്നിലും വിചാരണ കോടതിയെ കീഴ്‌കോടതിയെന്ന് വിശേഷിപ്പിക്കുന്ന പരാമര്‍ശം ഉണ്ടാകരുതെന്നും പകരം വിചാരണ കോടതിയെന്നുതന്നെ പറയണമെന്നും ജസ്റ്റിസുമാരായ അഭയ് എസ്. ഓഖ, ഉജ്വല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു. കൊലക്കേസുമായി ബന്ധപ്പെട്ട അപ്പീല്‍ പരിഗണിക്കുന്നതിനിടെയാണ് ബെഞ്ച് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

കീഴ്‌കോടതികള്‍ എന്ന് വിശേഷിപ്പിക്കുന്നത് കോടതികളുടെ അന്തസ്സ് കെടുത്തുന്നതിന് തുല്യമാണെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.

Tags:    
News Summary - Stop addressing trial courts as ‘lower courts’: Supreme Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.