Posted On
date_range Updated On
date_range കനയ്യകുമാറും സംഘവും സഞ്ചരിച്ച വാഹനങ്ങൾക്ക് നേരെ കല്ലേറ്
പാറ്റ്ന: സി.പി.ഐ നേതാവും മുൻ ജെ.എൻ.യു വിദ്യാർഥി യൂനിയൻ പ്രസിഡന്റുമായ കനയ്യകുമാറും സംഘവും സഞ്ചരിച്ച വാഹനങ്ങൾക ്ക് നേരെ കല്ലേറ്. ബിഹാറിലെ സുപൗൾ ജില്ലയിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് തിരിച്ചുപോകുംവഴിയാണ് കല്ലേറുണ്ടായത്. കനയ്യക്ക് കല്ലേറിൽ പരിക്കേറ്റിട്ടുണ്ട്.
ഭരണഘടനാ സംരക്ഷണ മോർച്ച എന്ന കൂട്ടായ്മയുടെ പ്രവർത്തകർക്കൊപ്പമായിരുന്നു കനയ്യകുമാർ. പരിപാടി കഴിഞ്ഞ് സഹർസ എന്ന സ്ഥലത്തേക്ക് പോകുന്നതിനിടെ ഒരു മാർക്കറ്റിനടുത്തുവെച്ചാണ് കല്ലേറുണ്ടായത്. വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.