സ്റ്റാച്യു ഓഫ്​ ലിബർട്ടിയിൽ എത്തുന്നതിനേക്കാൾ കൂടുതൽ ആളുകൾ സ്റ്റാച്യു ഓഫ്​ യുണിറ്റിയിലെത്തും-മോദി

അഹമ്മദാബാദ്​: യു.എസിലെ സ്റ്റാച്യു ഓഫ്​ ലിബർട്ടിയിൽ എത്തുന്നതിനേക്കാൾ സഞ്ചാരികൾ ഗുജറാത്തിലെ പ​േട്ടൽ പ്രതിമ കാണാനെത്തുമെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ രണ്ട്​ വർഷത്തിനുള്ളിൽ 50 ലക്ഷം പേർ സ്റ്റാച്യു ഓഫ്​ യൂണിറ്റി സന്ദർശിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന്​ കേവാദിയയിലേക്കുള്ള എട്ട്​ ട്രെയിനുകളുടെ ഫ്ലാഗ്​ ഓഫ്​ നിർവഹിച്ച ശേഷം സംസാരിക്കുകയായിരുന്നു മോദി. സ്റ്റാച്യു ഓഫ്​ യൂണിറ്റിയിലെത്തുന്ന സഞ്ചാരികൾക്കൊപ്പം നാട്ടുകാർക്കും പുതിയ റെയിൽവേ സംവിധാനം ഉപകാരപ്പെടും. കേവാദിയക്കടുത്തുള്ള പുണ്യസ്ഥലങ്ങൾ സന്ദർശിക്കുന്നവർക്കും പുതിയ റെയിൽവേ സംവിധാനം ഗുണകരമാവും.

ഗുജറാത്തി​ലുള്ള ചെറിയൊരു പ്രദേശമല്ല ഇന്ന്​ കേവാദിയ. ലോകത്തിലെ പ്രധാനപ്പെട്ട ഒരു ടൂറിസം കേന്ദ്രമായി കേവാദിയ വളരുകയാണ്​. റെയിൽവേ സംവിധാനം കൂടി ആയതോടെ പ്രതിദിനം ഒരു ലക്ഷം പേർ കേവാദിയയിലെത്തുമെന്നാണ്​ പ്രതീക്ഷിക്കുന്നതെന്ന്​ നരേന്ദ്ര ​േമാദി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.