Posted On
date_range Updated On
date_range കോവിഡ് 19: യു.പിയിലും ഹരിയാനയിലും സ്കൂളുകളും കോളജുകളും അടച്ചു
നോയിഡ: ഉത്തർ പ്രദേശിലും ഹരിയാനയിലും കോവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം കൂടുന്നതിനെ തുടർന്ന് സ്കൂളുകൾക്കു ം കോളജുകൾക്കും അവധി നൽകി. ഉത്തർ പ്രദേശിൽ 11 പേർക്കാണ് ഇതുവരെ കൊറോണ സ്ഥിരീകരിച്ചത്. ഇതിൽ ഏഴുേപർ ആഗ്ര സ്വദേശികളും രണ്ടുപേർ ഗാസിയബാദ് സ്വദേശികളുമാണ്.
നോയിഡയിലും ലഖ്നോവിലും ഒാരോരുത്തർക്കും കോവിഡ് 19 റിപ്പോർട്ട് ചെയ്തിരുന്നു. പത്തുപേർ ഡൽഹിയിലെ ആശുപത്രിയിലും ഒരാൾ ലഖ്നോവിലെ ആശുപത്രിയിലുമാണ് ചികിത്സയിലുള്ളത്. ഇതേ തുടർന്ന് സംസ്ഥാനത്തെ എല്ലാ സ്കൂളുകളും കോളജുകളും മാർച്ച് 22 വരെ അടച്ചിട്ടതായി ഉത്തർപ്രദേശ് സർക്കാർ അറിയിച്ചു.
ഹരിയാനയിലെ അഞ്ചു ജില്ലകളിലെ സ്കൂളുകൾക്കും കോളജുകൾക്കും മാർച്ച് 31 വരെ അവധി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.