Posted On
date_range Updated On
date_range സ്റ്റാലിന്റെ സുരക്ഷ ഇസെഡ് പ്ലസിൽ നിന്ന് ഇസെഡായി കുറച്ചു
ചെന്നൈ: ഡി.എം.കെ അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിന് ഏർപ്പെടുത്തിയിരുന്ന ഇസെഡ് പ്ലസ് സുരക്ഷാ പരിരക്ഷ തമിഴ്നാട് സർക്കാർ ഇസെഡ് വിഭാഗത്തിലേക്ക് കുറച്ചു. സംസ്ഥാന സെക്രട്ടേറിയറ്റിൽ ചീഫ് സെക്രട്ടറി സായ് കുമാർ, ആഭ്യന്തര സെക്രട്ടറി കെ. മണിവാസൻ, ഡി.ജി.പി മഹേഷ് കുമാർ അഗർവാൾ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ സുരക്ഷാ അവലോകനത്തിന് ശേഷമാണ് തീരുമാനം. രഹസ്യാന്വേഷണ റിപ്പോർട്ടുകളും സ്റ്റാലിന്റെ സുരക്ഷാ ആവശ്യകതകളും വിലയിരുത്തിയാണ് നടപടി. സുരക്ഷാ കാറ്റഗറി കുറച്ചെങ്കിലും സ്റ്റാലിന് ആവശ്യമായ പൊലീസ് സംരക്ഷണം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.