Posted On
date_range Updated On
date_range സുരക്ഷാ അകമ്പടി വാഹനങ്ങളുടെ എണ്ണംകുറച്ച് സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിെൻറ സുരക്ഷാ അകമ്പടി വാഹനങ്ങളുടെ എണ്ണം കുറക്കാൻ തീരുമാനം. ചെന്നൈയിൽ ചീഫ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഡി.ജി.പി എന്നിവരുമായി മുഖ്യമന്ത്രി നടത്തിയ കൂടിയാലോചന യോഗത്തിലാണ് തീരുമാനം.
സാധാരണനിലയിൽ ചുരുങ്ങിയത് 12 വാഹനങ്ങളെങ്കിലും മുഖ്യമന്ത്രിയുടെ സുരക്ഷാ വാഹന വ്യൂഹത്തിലുണ്ടാവും. ഇത് ആറായി കുറക്കാനാണ് തീരുമാനം.
പൊതുജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത നിലയിൽ മുഖ്യമന്ത്രിയും മന്ത്രിമാരും കടന്നുപോകുന്നതുവരെ വാഹന ഗതാഗതം നിർത്തി വെക്കുന്ന പതിവും ഇനിയുണ്ടാവില്ല. യാത്രക്കിടെ പൊടുന്നനെ വാഹനം നിർത്തി റോഡോരങ്ങളിൽ കാത്തുനിൽക്കുന്ന ജനങ്ങളുമായി സംസാരിക്കുന്നതും നിവേദനങ്ങൾ സ്വീകരിക്കുന്നതും സ്റ്റാലിെൻറ പതിവാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.