Posted On
date_range Updated On
date_range വിമാനത്താവളം സ്വകാര്യവത്കരണം: എതിർപ്പുമായി ഡി.എം.കെ
ചെന്നൈ: തിരുവനന്തപുരം ഉൾപ്പെടെ മൂന്നു വിമാനത്താവളങ്ങൾ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം പ്രതിഷേധാർഹമാണെന്ന് ഡി.എം.കെ പ്രസിഡൻറ് എം.കെ. സ്റ്റാലിൻ. സംസ്ഥാനങ്ങളുമായി കൂടിയാലോചിച്ച് മാത്രമേ ഇത്തരം തീരുമാനങ്ങൾ കൈക്കൊള്ളാൻ പാടുള്ളുവെന്ന 2003ലെ ധാരണയുടെ ലംഘനമാണിതെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.
ഏകപക്ഷീയമായ കേന്ദ്ര സർക്കാർ തീരുമാനം സംസ്ഥാനങ്ങളുടെ അധികാരത്തിലുള്ള കൈകടത്തലാണെന്നും നടപടി പുനഃപരിശോധിക്കണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.