ദാൽ തടാകത്തിൽ ശിക്കാര മറിഞ്ഞ്​ ബി.ജെ.പി പ്രവർത്തകർ അപകടത്തിൽപെട്ടു

ശ്രീനഗറിലെ ദാൽ തടാകത്തിൽ ഞായറാഴ്ച നടന്ന പ്രചാരണ പരിപാടിയിൽ ശിക്കാര മറിഞ്ഞ്​ അപകടം. ബിജെപി പ്രവർത്തകരെയും മാധ്യമ പ്രവർത്തകരെയും വഹിച്ചുകൊണ്ടുള്ള ശിക്കാര മറിയുകയായിരുന്നു. അപകടത്തിൽപെട്ടവരെ നാട്ടുകാർ രക്ഷപ്പെടുത്തി. ജമ്മു കശ്മീരിൽ നടക്കുന്ന ജില്ലാ വികസന കൗൺസിൽ (ഡിഡിസി) തെരഞ്ഞെടുപ്പിനുള്ള പ്രചാരണ പരിപാടിയുടെ ഭാഗമായി ബി.ജെ.പി 'ശിക്കാര റാലി' സംഘടിപ്പിച്ചിരുന്നു. ഇതി​െൻറ അവസാനഘട്ടത്തിലാണ്​ അപകടം ഉണ്ടായത്​.


കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ, ബിജെപി വക്താവ് ഷാനവാസ് ഹുസൈൻ, മുതിർന്ന പാർട്ടി നേതാവ് തരുൺ ചുഗ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ജമ്മു കശ്മീർ പൊലീസും സംസ്ഥാന ദുരന്ത നിവാരണ സേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിരുന്നു. പരിപാടി സംബന്ധിച്ച്​ കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ ട്വിറ്ററിൽ പോസ്റ്റ് ചെയ്​തിട്ടുണ്ട്​. 'തീവ്രവാദം, വിഘടനവാദം എന്നിവ ഇപ്പോൾ പഴയ കാര്യമാണ്. ജമ്മു കശ്മീർ ഇപ്പോൾ ബിജെപിക്കൊപ്പമാണ്​'എന്ന അടിക്കുറിപ്പോടെയാണ്​ താക്കൂർ ദാൽ തടാകത്തിൽ ബിജെപി പതാക ഉയർത്തുന്ന ചിത്രം പോസ്റ്റ് ചെയ്​തിരിക്കുന്നത്​.


എട്ട് ഘട്ടങ്ങളായുള്ള ഡിഡിസി തെരഞ്ഞെടുപ്പി​െൻറ ആറാം ഘട്ട വോട്ടെടുപ്പ് ഞായറാഴ്​ച സമാപിച്ചു. കഴിഞ്ഞ ഘട്ടത്തിൽ 51 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 2019 ൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിനുശേഷം ജമ്മു കശ്മീരിലെ ആദ്യത്തെ പ്രധാന രാഷ്ട്രീയ സംഭവവികാസമാണ് ഡിഡിസി തിരഞ്ഞെടുപ്പ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.