അയോധ്യയില്‍ ശ്രീരാമ മ്യൂസിയം പണിയാന്‍ കേന്ദ്രം

ന്യൂഡല്‍ഹി: അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്ന സ്ഥലത്തുനിന്ന് 12 കിലോമീറ്റര്‍ മാറി ശ്രീരാമ മ്യൂസിയം നിര്‍മിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. 225 കോടി രൂപ ചെലവിട്ട് പണിയുന്ന മ്യൂസിയത്തിനായി 25 ഏക്കര്‍ ഭൂമി ഏറ്റെടുത്തു നല്‍കാന്‍ യു.പി സര്‍ക്കാറുമായി ധാരണയായിട്ടുണ്ട്. മ്യൂസിയം നിര്‍മാണ നീക്കം അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ബി.ജെ.പി. മ്യൂസിയം നിര്‍മാണത്തിനൊപ്പം രാമനും രാമായണവുമായി ബന്ധപ്പെട്ട നിരവധി പരിപാടികളും സാധ്യമെങ്കില്‍ അന്താരാഷ്ട്ര രാമായണ സമ്മേളനവും സംഘടിപ്പിക്കാനാണ് പദ്ധതി. പോയവര്‍ഷം മൊറീഷ്യസാണ് രാമായണ സമ്മേളനത്തിന് വേദിയായത്. രാമനുമായി ഏറ്റവും ബന്ധപ്പെട്ടുള്ള അയോധ്യ, ചിത്രകൂട് എന്നിവിടങ്ങളെക്കാള്‍ അനുയോജ്യമായ വേദി ഇല്ളെന്നും ഇക്കുറി യു.പിയില്‍തന്നെ സമ്മേളനം നടത്തണമെന്നുമാണ് ബി.ജെ.പി-സംഘ്പരിവാര്‍ നേതാക്കള്‍ പറയുന്നത്.

അങ്ങനെയെങ്കില്‍ ക്ഷേത്രനിര്‍മാണം പൂര്‍ത്തിയാക്കാത്തതില്‍ അതൃപ്തിയുള്ള പാര്‍ട്ടി അണികളെ പദ്ധതിയുടെ വിവിധ ഭാഗങ്ങളില്‍ പങ്കാളികളാക്കാനുമാവും. മ്യൂസിയത്തിനായി കണ്ടുവെച്ചിരിക്കുന്ന ഭൂമി പരിശോധിക്കാന്‍ കേന്ദ്ര സാംസ്കാരിക മന്ത്രി ഡോ. മഹേഷ് ശര്‍മ ചൊവ്വാഴ്ച അയോധ്യയിലത്തെും. പൊതുബജറ്റില്‍ പ്രഖ്യാപിച്ചിരുന്ന രാമായണ സര്‍ക്യൂട്ടിന്‍െറ ഭാഗമായാണ് മ്യൂസിയം നിര്‍മാണമെന്നും ഇതിനു രാഷ്ട്രീയ ബന്ധങ്ങളില്ളെന്നുമാണ് മന്ത്രിയുടെ പ്രതികരണം.

എന്നാല്‍, 18ന് സ്ഥലം കാണാനത്തെുന്ന മന്ത്രി ബാബരി ഭൂമിയില്‍ നിര്‍മിച്ചിരിക്കുന്ന താല്‍ക്കാലിക രാമക്ഷേത്രവും സന്ദര്‍ശിക്കുമെന്നറിയുന്നു. സന്യാസികളുമായും ഹൈന്ദവനേതാക്കളുമായും ശര്‍മ കൂടിക്കാഴ്ച നടത്തും. നേരത്തേ 175 കോടി രൂപയാണ് മ്യൂസിയത്തിനായി കണക്കാക്കിയിരുന്നത്. എന്നാല്‍, രാമായണത്തിന്‍െറ സമ്പൂര്‍ണ സാംസ്കാരിക മേഖലകളും ഉള്‍ക്കൊള്ളുന്ന പദ്ധതിയാക്കി മാറ്റാനായി 50 കോടി കൂടി വകമാറ്റുമെന്നാണ് സാംസ്കാരിക മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചത്.സവാ

Tags:    
News Summary - sreerama musiayam plan central govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.