ദേശീയത വോട്ടാക്കാൻ ശ്രമിക്കുന്നവർക്ക്​ സൈനികനെ നേരിടാൻ ഭയം- അഖിലേഷ്​

ലഖ്​നോ: രാജ്യ സ്​നേഹത്തി​​െൻറപേരിൽ വോട്ട്​ ചോദിക്കുന്നവർക്ക്​ തെരഞ്ഞെടുപ്പിൽ സൈനികനെ നേരിടാൻ ഭയമാണെന്ന്​ സമാജ്​വാദി പാർട്ടി ​അധ്യക്ഷൻ അഖിലേഷ്​ യാദവ്​. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതി​െര വാരാണസിയിൽ മത്സര രംഗത്തിറങ്ങിയ തേജ്​ ബഹാദൂർ ധാപ്പയുടെ നാമനിർദേശ പത്രിക തള്ളിയതിനെതിരെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജവാൻമാർക്ക്​ നൽകുന്ന ഭക്ഷണത്തിനെതിരെ പരാതി നൽകിയതിനാണ്​ ദേശീയത പറയുന്നവർ തേജ്​ ബഹാദൂർ ധാപ്പയെ ജോലിയിൽ നിന്ന്​ പുറത്താക്കിയത്​. ഇത്തരക്കാരെ എങ്ങനെയാണ്​ രാജ്യസ്​നേഹികൾ എന്ന്​ വിളിക്കാൻ കഴിയുകയെന്നും അഖിലേഷ്​ ചോദിച്ചു.

Tags:    
News Summary - SP's Akhilesh Yadav on Varanasi candidate's nomination rejected- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.