യാത്രക്കിടെ സ്​പൈസ്​ ജെറ്റ് വിമാനത്തി​നകത്ത്​​ തീ പിടിത്തം; വിമാനം അടിന്തരമായി തിരിച്ചിറക്കി

ന്യൂഡൽഹി: യാത്രക്കിടെ വിമാനത്തി​നകത്ത്​ പുക ഉയർന്നതിനെ തുടർന്ന്​ പറന്നുയർന്ന്​ നാല്​ മിനിട്ടിനു ശേഷം അടിയന്തരമായി തിരിച്ചിറക്കി.

കൊൽക്കത്തയിൽ നിന്ന്​ ബാഗ്​ഡോഗ്രയിലേക്ക്​ പുറപ്പെട്ട സ്​പൈസ്​ ​ജെറ്റി​െൻറ എസ്​.ജി 275 നമ്പർ വിമാനമാണ്​ കാബിനിൽ തീ പടർന്നതായി പൈലറ്റ്​ റിപ്പോർട്ട്​ ചെയ്​തതിനെ തുടർന്ന്​ തിങ്കളാഴ്​ച തിരിച്ചിറക്കിയത്​.

4.33നാണ്​ വിമാനം കൊൽക്കത്ത വിമാനത്താവളത്തിൽ നിന്ന്​ പറന്നുയർന്നത്​. ഉടനടി തന്നെ കാബിനിൽ പുക ഉയരുന്നത്​ ശ്രദ്ധയിൽ പെട്ടു. തുടർന്ന്​ ഇക്കാര്യം പൈലറ്റ്​ എ.ടി.സി ഉദ്യോഗസ്ഥരെ അറിയിക്കുകയും പറന്നുയർന്ന്​ നാല്​ മിനിട്ടിനു ശേഷം വൈകുന്നേരം 4.37ന്​ വിമാനം കൊൽക്കത്ത വിമാനത്താവളത്തിലേക്ക്​ തിരിച്ചിറക്കുകയുമായിരുന്നു.

ജോലിക്കാരും യാത്രക്കാരുമുൾപ്പെടെ വിമാനത്തിനകത്തുണ്ടായിരുന്ന 69 പേരും സുരക്ഷിതരാണ്​. പശ്ചിമ ബംഗാൾ ഡി.ജി.പി വിരേന്ദ്ര, സുരക്ഷ ഉപദേഷ്​ടാവ്​ സുരജിത്ത്​ കർ പുർകയസ്​ത്ര എന്നിവരും യാത്രക്കാരുടെ കൂട്ടത്തിലുണ്ടായിരുന്നു.

വിമാനത്തിനകത്ത്​ പുക ഉയർന്നതെന്തുകൊണ്ടാണെന്ന്​​ എൻജിനീയറിങ്​ വിഭാഗം പരിശോധിച്ചു വരികയാണ്​.

Tags:    
News Summary - SpiceJet Kolkata to Bagdogra Flight Makes Emergency Landing After Pilot Reports Cabin Fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.