സ്​പൈസ് ജെറ്റ്​​ ഡൽഹി-കാബൂൾ വിമാനം പാകിസ്​താൻ വ്യോമസേന തടഞ്ഞെന്ന്​

ന്യൂഡൽഹി: സ്​പൈസ്​ ജെറ്റി​​െൻറ ഡൽഹി-കാബൂൾ വിമാനം പാക്​ വ്യോമസേന തടഞ്ഞെന്ന്​ വ്യോമയാന മന്ത്രാലയം. സെപ്​റ്റ ംബർ 23ന്​ 120 യാത്രക്കാരുമായി പോയ വിമാനമാണ്​ പാക്​ വ്യോമപാതയിൽ പ്രവേശിച്ചയുടൻ തടഞ്ഞത്​.

പാകിസ്​താൻ വ്യോമ ാതിർത്തിയിൽ പ്രവേശിച്ചയുടൻ പാക്​ യുദ്ധവിമാനങ്ങൾ സ്​പൈസ്​ ജെറ്റ്​ വിമാനം തടയുകയും താഴ്​ന്ന്​ പറക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. തുടർന്ന്​ സ്​പൈസ്​ജെറ്റ്​ വിമാനത്തി​​െൻറ പൈലറ്റുമാർ പാക്​ പൈലറ്റുമാരുമായി ആശയവിനിമയം നടത്തി. ചരക്കുകളുമായി പോയ വിമാനമാണെന്ന ധാരണയിലായിരുന്നു പാക്​ വ്യോമസേന സ്​പൈസ്​ ജെറ്റ്​ വിമാനം തടഞ്ഞത്​.

തുടർന്ന്​ അഫ്​ഗാനിസ്​താൻ വ്യോമാതിർത്തിയിൽ പ്രവേശിക്കുന്നത്​ വരെ സ്​പൈസ്​ജെറ്റ്​ വിമാനത്തിനൊപ്പം പാക്​ വ്യോമസേനയുടെ യുദ്ധവിമാനങ്ങളുമുണ്ടായിരുന്നുവെന്നാണ്​ വ്യോമയാന മന്ത്രാലയം വ്യക്​തമാക്കുന്നത്​. എന്നാൽ, വാർത്തയുമായി ബന്ധപ്പെട്ട്​ പ്രതികരണം നടത്താൻ സ്​പൈസ്​ ജെറ്റ്​ തയാറായിട്ടില്ല.

Tags:    
News Summary - SpiceJet Delhi-Kabul Flight Intercepted By Pakistan Air Force-india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.