യു.പിയിൽ കാറിടിച്ച്​ മൂന്ന്​ കുട്ടികൾ മരിച്ചു

ലക്​നൗ: ഉത്തർപ്രദേശിൽ കാറിടിച്ച്​ മൂന്ന്​ കുട്ടികൾ മരിച്ചു. ഒരു കുട്ടിക്ക്​ പരിക്കേറ്റു. ശനിയാഴ്​ച രാത്രി അമറോഹ ജില്ലയിൽ ദേശീയ പാത 24ലാണ്​ അപകടമുണ്ടായത്​.

മുറാദാബാദിൽ നിന്ന്​ ഡൽഹിയിലേക്ക്​ പോവുകയായിരുന്ന കാർ റോഡരികിൽ നിന്നിരുന്ന രണ്ട്​ കുട്ടികൾക്കിടയിലേക്ക്​ പാഞ്ഞ്​ കയറുകയായിരുന്നു. തുടർന്ന്​ ഡ്രൈവർക്ക്​ കാറി​​​​​െൻറ നിയന്ത്രണം നഷ്​ടമാവുകയും റോഡി​​​​​െൻറ മറുവശത്ത്​ ഉണ്ടായിരുന്ന രണ്ട്​ കുട്ടികളെ കൂടി ഇടിക്കുകയായിരുന്നു.

 മൂന്ന്​  പേരും സംഭവ സ്ഥലത്ത്​ തന്നെ മരിച്ചു. സംഭവത്തിൽ നാട്ടുകാർ ദേശീയപാത ഉപരോധിച്ചു. പിന്നീട്​ പൊലീസ്​ നടത്തിയ ചർച്ചക്കൊടുവിലാണ് ഉപരോധം അവസാനിപ്പിക്കാൻ​ തീരുമാനമായത്​.

Tags:    
News Summary - Speeding car kills three children in UP-india

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.