കൊച്ചി: രജിസ്റ്റേഡ് തപാൽ സേവനം സ്പീഡ് പോസ്റ്റിൽ ലയിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനം നടപ്പാക്കുന്നത് ഒക്ടോബറിലേക്ക് മാറ്റി. സെപ്റ്റംബർ ഒന്ന് മുതൽ ലയിപ്പിക്കുമെന്നായിരുന്നു നേരത്തെയുള്ള അറിയിപ്പ്. ഇതാണ് ഒക്ടോബർ ഒന്നിലേക്ക് മാറ്റിയത്. ലയനത്തിനെതിരെ ഉയർന്ന എതിർപ്പ് തണുപ്പിക്കാനാണ് സമയം ദീർഘിപ്പിച്ചത് എന്ന് പറയപ്പെടുന്നു.
രജിസ്റ്റേഡ് തപാൽ പൂർണമായും അവസാനിപ്പിക്കാനായിരുന്നു തപാൽ വകുപ്പിന്റെ ആദ്യ തീരുമാനം. ഉപയോക്താക്കൾ കുറഞ്ഞു എന്ന ന്യായം പറഞ്ഞാണ് അവസാനിപ്പിക്കുന്നതെന്നും വിശദീകരിച്ചു. എന്നാൽ, സർക്കാർ വകുപ്പുകളും ബാങ്കുകളും കോടതികളും ഉൾപ്പെടെ വ്യാപകമായി ഉപയോഗിക്കുന്ന രജിസ്റ്റേഡ് തപാൽ സേവനം നിർത്തലാക്കുന്നതിനെതിരെ എല്ലാ കോണുകളിൽനിന്നും എതിർപ്പ് ഉയർന്നു.
ഇതോടെ ‘സേവനം നിർത്തുകയല്ല, പരിഷ്കരിക്കുകയാണ്’ എന്ന ‘തിരുത്തുമായി തപാൽ വകുപ്പ് വന്നു. രജിസ്റ്റേഡ് തപാലിനെ സ്പീഡ് പോസ്റ്റിൽ ലയിപ്പിക്കുമെന്നും ഇതുവഴി കൂടുതൽ വേഗതയേറിയ സേവനവും ഉരുപ്പടികളുടെ നീക്കം ട്രാക്ക് ചെയ്യാനുള്ള സൗകര്യവും ഉപഭോക്താക്കൾക്ക് ലഭിക്കുമെന്നും തപാൽ വകുപ്പ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.