ജയിലിൽ റാം റഹീം സിങ്ങിന്​ എ.സി ​സെല്ലും സഹായിയും

ചണ്ഡിഗ്ഢ്: ബലാത്സംഗകേസിൽ കുറ്റക്കാരനെന്ന്​ കണ്ടെത്തിയ ദേരാ സച്ചാ സൗദാ തലവൻ ഗുർമീത്​ റാം റഹീം സിങിന് ജയിലില്‍ പ്രത്യേക പരിഗണന. കഴിഞ്ഞ ദിവസം കോടതി കുറ്റക്കാര​നെന്ന്​ കണ്ടെത്തിയ റാം റഹീം സിങ്ങിനെ റോഹ്തക് ജയിലിലേക്ക് മാറ്റുകയായിരുന്നു. ജയിലിൽ  റാം റഹീമിന് എയർ കണ്ടീഷൻ ചെയ്​ത പ്രത്യേക സെല്ലാണ് നല്‍കിയിരിക്കുന്നത്. കുപ്പിവെള്ളം മാത്രമെ അദ്ദേഹം ഉപയോഗിക്കുകയുള്ളൂ. കൂടെ ജയിലില്‍ ഒരു സഹായിയെ നിര്‍ത്തിയിരിക്കുന്നുവെന്നാണ് ജയിലിനുള്ളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
50 കാരനായ റാം റഹീം സിങ്ങ്​ കുറ്റക്കാരനാണെന്ന്​ വെള്ളിയാഴ്​ച പഞ്ച്​കുളയിൽ കോടതി കണ്ടെത്തിയിരുന്നു. 2002ല്‍ സിര്‍സയിലെ ആശ്രമത്തില്‍ ശിഷ്യയെ ബലാത്സംഗം ചെയ്ത കേസിലാണ് റാം റഹീം കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.

തിങ്കളാഴ്ചയാണ്​  സി.ബി.ഐ കോടതി ശിക്ഷ വിധിക്കുക. കോടതി വിധിയെ തുടർന്ന്​  അനുയായികള്‍ വ്യാപക അക്രമം അഴിച്ചുവിട്ടിരുന്നു. തുടർന്ന്​ ഹെലികോപ്ടറിലാണ്​ ഇയാളെ റോഹ്തക്കിൽ എത്തിച്ചത്. റോഹ്​തകിലെ പൊലീസ്​ ഗസ്​റ്റ്​ ഹൗസ്​ താൽക്കാലിക ജയിലാക്കി റാം റഹീമിനെ അവിടെ താമസിപ്പിക്കുകയും സംഘർഷങ്ങൾക്ക്​ അയവു വന്നശേഷം വൈകി​േട്ടാടെ ജയിലിൽ എത്തിക്കുകയുമായിരുന്നു.
തിങ്കളാഴ്ച വീഡിയോ കോണ്‍ഫറന്‍സിലൂടെയാകും കോടതി നടപടികള്‍. പഞ്ചാബ്​, ഹരിയാന സംസ്ഥാനങ്ങളിലും ഡൽഹിയിലും കനത്ത സുരക്ഷയാണ്​ ഏർപ്പെടുത്തിയിരിക്കുന്നത്​.

Tags:    
News Summary - Special Cell, Bottled Water And Assistant For Ram Rahim In Rohtak Jail

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.