ന്യൂഡൽഹി: തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിലൂടെ പൗരന്മാരുടെ പ്രതീക്ഷകളും അഭിലാഷങ്ങളും പ്രകടിപ്പിക്കുന്ന ശക്തമായ പങ്കാളിത്ത ജനാധിപത്യവും ഊർജസ്വലമായ ബഹുകക്ഷി സംവിധാനവും ഇന്ത്യയിലുണ്ടെന്നും ലോക്സഭയിൽ എല്ലാ അംഗങ്ങളും അവരുടെ അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം ആസ്വദിക്കുന്നുണ്ടെന്നും ലോക്സഭ സ്പീക്കർ ഓം ബിർള പറഞ്ഞു. ബഹ്റൈനിലെ മനാമയിൽ നടന്ന 146ാമത് ഇന്റർ പാർലമെന്ററി യൂനിയൻ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാലാവസ്ഥ വ്യതിയാനം, ലിംഗസമത്വം, സുസ്ഥിര വികസനം, കോവിഡ് മഹാമാരി തുടങ്ങിയ സമകാലിക ആഗോള വെല്ലുവിളികളെക്കുറിച്ച് ഇന്ത്യൻ പാർലമെന്റ് വിപുലവും അർഥവത്തായതുമായ സംവാദങ്ങളും ചർച്ചകളും നടത്തിയിട്ടുണ്ട്. സമാധാനം, ഐക്യം, നീതി എന്നിവ പ്രചരിപ്പിക്കുന്ന ആഗോള സ്ഥാപനങ്ങൾ സമാധാനത്തിനും സമൃദ്ധിക്കും സുസ്ഥിരതക്കും നീതിയുക്തമായ ലോകക്രമത്തിനും നിർണായകമാണെന്ന് അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.