ന്യൂഡൽഹി: സമാജ്വാദി പാർട്ടിയുടെ പ്രമുഖ നേതാവും മുൻ പ്രധാനമന്ത്രി കെ. ചന്ദ്രശേഖറ ിെൻറ മകനും രാജ്യസഭ എം.പിയുമായ നീരജ് ശേഖർ ബി.ജെ.പിയിലേക്ക്. കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പിൽ നീരജിന് മത്സരിക്കാൻ ബലിയ സീറ്റ് വിട്ടുനൽകാതിരുന്നത് എസ്.പി അധ്യക്ഷൻ അഖിലേഷ് യാദവുമായി ശത്രുതക്ക് കാരണമായിരുന്നു. ഇതാണ് പാർട്ടി വിടാൻ കാരണമായി പറയുന്നത്.
അടുത്ത വർഷംവരെ രാജ്യസഭ കാലാവധിയുള്ള അദ്ദേഹം ഉത്തർപ്രദേശിൽനിന്ന് ബി.ജെ.പി പിന്തുണയോടെ വീണ്ടും രാജ്യസഭയിലെത്തുമെന്നാണ് അറിയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.