Posted On
date_range Updated On
date_range മുലായം സിങ് യാദവ് വീണ്ടും ആശുപത്രിയിൽ
ലക്നോ: മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രിയും സമാജ് വാദി പാർട്ടി സ്ഥാപകനുമായ മുലായം സിങ് യാദവിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് ദിവസത്തിനിടെ രണ്ടാം തവണയാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ശനിയാഴ്ച ആശുപത്രിയിൽ നിന്നും ഡസ്ചാർജ് ചെയ്ത ഇദ്ദേഹത്തെ വയറുവേദനയെ തുടർന്നാണ് ഞായറാഴ്ച വീണ്ടും ആശുപത്രിയിലാക്കിയത്.
ഉദരസംബന്ധമായ രോഗങ്ങൾ കുറേ നാളുകളായി ഇദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയെ മോശമായി ബാധിക്കുന്നുണ്ട്. ഇദ്ദേഹത്തിന്‍റെ സഹോദരനും പ്രഗതിശീൽ സമാജ് വാദി ലോഹ്യ നേതാവുമായ ശിവരാജ് സിങ്, മുലായം സിങ്ങിന്‍റെ ആരോഗ്യം മെച്ചപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തിനുവേണ്ടി പ്രാർഥിക്കണമെന്നും ജനങ്ങളോട് ആവശ്യപ്പെട്ടു.
മുലായം സിങ്ങ് യാദവിന്‍റെ നല്ല ആരോഗ്യത്തിനായി ദൈവത്തോട് പ്രർഥിക്കുന്നുവെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.