പൗരത്വ ഭേദഗതിക്കെതിരെ സന; മകൾക്ക്​ രാഷ്​ട്രീയമറിയി​ല്ലെന്ന്​​​ ഗാംഗുലി

ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇൻസ്​റ്റഗ്രാമിലൂടെ പ്രതിഷേധം ​​പ്രകടിപ്പിച്ച്​ ബി.സി.സി.ഐ അധ്യക്ഷനും മുൻ ഇന്ത്യൻ ക്യാപ്​റ്റനുമായ സൗരവ്​ ഗാംഗുലിയുടെ മകൾ സന ഗാംഗുലി. ഖുശ്​വന്ത്​ സിങ്ങി​​​​െൻറ ‘ദി എൻറ്​ ഓഫ്​ ഇന്ത്യ’ എന്ന പുസ്​തകത്തിലെ പേജ്​ ത​​​​െൻറ ഇൻസ്​റ്റഗ്രാം സ്​റ്റോറിയായി പോസ്റ്റ്​ ചെയ്​തുകൊണ്ടാണ്​ സന പ്രതിഷേധം രേഖപ്പെടുത്തിയത്​.

എന്നാൽ ഇത്​ വാർത്തയായതോടെ മകളെ തിരുത്തിക്കൊണ്ട്​ സൗരവ്​ ഗാംഗുലി രംഗത്തെത്തി. മകൾ ഇത്തരം രാഷ്​ട്രീയ കാര്യങ്ങൾ മനസ്സിലാക്കാൻ ​​പ്രായമെത്താത്തത്ര ചെറുപ്പമാണെന്ന്​ ഗാംഗുലി അഭിപ്രായപ്പെട്ടു.

‘‘ദയവായി ഇത്തരം പ്രശ്​നങ്ങളിൽ നിന്ന്​ വിട്ടു നിൽക്കൂ സന.. ഇൗ പോസ്​റ്റ്​ ശരിയല്ല. രാഷ്​ട്രീയ​വുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ച്​ എ​ന്തെങ്കിലും മനസ്സിലാക്കാനായിട്ടില്ല. അവൾ വളരെ ചെറിയ പെൺകുട്ടിയാണ്​.’’ ഗാംഗുലി ട്വീറ്റ്​ ചെയ്​തു.

സനയെ അഭിനന്ദിച്ചുകൊണ്ട്​ നിരവധി പേരാണ്​ ട്വീറ്റ്​ ചെയ്​തത്​. സനയുടെ പോസ്​റ്റിന്​ സമൂഹ മാധ്യമങ്ങളിൽ വലിയ സ്വീകാര്യതയാണ്​ ലഭിച്ചിരിക്കുന്നത്​.

Tags:    
News Summary - Sourav Ganguly's daughter Sana shares 'End of India' excerpt -india news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.