Posted On
date_range Updated On
date_range സോപ്പൂരിൽ ഏറ്റുമുട്ടൽ; തീവ്രവാദിയുടെ മൃതദേഹം കണ്ടെടുത്തു
ശ്രീനഗർ: ബാരാമുള്ള ജില്ലയിലെ സോപൂരിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം വധിച്ച തീവ്രവാദിയുടെ മൃതദേഹം കണ്ടെത്തി. ചൊവ്വാഴ്ച രാത്രിയാണ് സോപൂരിലെ ബോമായ് മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.
തീവ്രവാദി ഏതു സംഘടനയിൽപ്പെട്ടയാളെന്ന സൂചനയോ, മൃതദേഹത്തിൽ നിന്ന് തിരിച്ചറിയൽ രേഖകളോ കണ്ടെത്തിയിട്ടില്ല.
സി.ആർ.പി.എഫും ആർമി 22 രാഷ്ട്രീയ റൈഫിൾസും സോപൂർ സ്പെഷ്യൽ പൊലീസ് സെക്യൂരിറ്റി ഫോഴ്സും സംയുക്തമായാണ് പ്രദേശത്ത് തെരച്ചിൽ നടത്തിയത്. പ്രദേശത്ത് നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.