സോണിയ നാളെ ഭാരത് ജോഡോ യാത്രയിൽ
ജയ്പൂർ: നാലുദിവസത്തെ സന്ദർശനത്തിനായി മുൻ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി രാജസ്ഥാനിൽ. ഇന്നലെ സവായ് മധുപൂർ ജില്ലയിലെത്തിയ അവർ ഇന്ന് മക്കളായ രാഹുലിനും പ്രിയങ്കക്കുമൊപ്പം 76ാം ജന്മദിനം ആഘോഷിക്കുമെന്ന് പാർട്ടി വക്താവ് അറിയിച്ചു. 10ന് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിലും സോണിയ പങ്കെടുത്തേക്കും.അന്ന് യാത്രയിൽ വനിതകളെ അണിനിരത്താനാണ് പാർട്ടി ആലോചന.
ഈ യാത്ര ഔദ്യോഗിക യാത്രയല്ലെന്നും ജന്മദിനത്തിൽ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിനും പാർട്ടി സംസ്ഥാന അധ്യക്ഷൻ ഗോവിന്ദ് സിങ് ഡൊടാസ്റക്കും മാത്രമാണ് സോണിയ ഗാന്ധിയെ കാണാൻ അനുമതി നൽകിയിരിക്കുന്നതെന്നും പാർട്ടി വക്താവ് അറിയിച്ചു. രാജസ്ഥാനിലെ കോട്ട ജില്ലയിൽ ഇന്നലെ നിർത്തിവെച്ച ഭാരത് ജോഡോ യാത്ര നാളെയാണ് പുനരാരംഭിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.