ന്യൂഡൽഹി: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ 136ാമത് സ്ഥാപക ദിനത്തോട് അനുബന്ധിച്ച് പാര്‍ട്ടി ആസ്ഥാനത്ത് നടത്തിയ ചടങ്ങില്‍ മുതിര്‍ന്ന നേതാവ് എ.കെ. ആൻറണി പതാക ഉയര്‍ത്തി.
എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ പ്രിയങ്ക ഗാന്ധി വാദ്ര, കെ.സി. വേണുഗോപാല്‍, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാജ്യസഭ പ്രതിപക്ഷ നേതാവ് ഗുലാംനബി ആസാദ്, ആനന്ദ് ശര്‍മ തുടങ്ങിയവര്‍ പങ്കെടുത്തു.
ആരോഗ്യ പ്രശ്നങ്ങള്‍ കാരണം കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുത്തില്ല. പാർട്ടി സ്ഥാപക ദിനത്തിൽ വിദേശത്തുള്ള കോൺഗ്രസ് മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയെ പരിഹസിച്ച് ബി.ജെ.പി നേതാക്കൾ രംഗത്തുവന്നു. എവിടേക്കാണ് പോയതെന്നു ആര്‍ക്കും അറിയില്ലെന്നും അദ്ദേഹത്തിെൻറ അസാന്നിധ്യം നിരവധി ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് ചൗഹാന് ട്വിറ്ററില്‍ കുറിച്ചു.
രാഹുല്‍ ഗാന്ധി വ്യക്തിപരമായ ആവശ്യത്തിനു വിദേശത്തേക്കു പോയതാണെന്നും ബി.ജെ.പി ഇക്കാര്യത്തില്‍ തരംതാണ രാഷ്ട്രീയം കളിക്കുകയാണെന്നും കോണ്‍ഗ്രസ് മാധ്യമ വിഭാഗം മേധാവി രണ്‍ദീപ് സുർജേവാല കുറ്റപ്പെടുത്തി.
രാഹുല്‍ ഗാന്ധി മുത്തശ്ശിയെ കാണാന്‍ പോയതാണെന്നു എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പറഞ്ഞു. വ്യക്തിപരമായി എവിടെയും യാത്രചെയ്യാന്‍ എല്ലാവര്ക്കും അവകാശമുണ്ട്. ബി.ജെ.പിയെ എതിര്‍ക്കുന്ന ഒരാളെന്ന നിലയില്‍ രാഹുലിനെ ലക്ഷ്യമാക്കുന്നതാണ് ബി.ജെ.പിയുടെ പ്രസ്താവനകളെന്നും തരംതാണ രാഷ്ട്രീയ കളിയാണിതെന്നും വേണുഗോപാല്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.