ലഖ്നോ: ഉത്തർപ്രദേശിലെ സോൻഭദ്രയിൽ 10 ആദിവാസികളെ ഗ്രാമമുഖ്യെൻറ നേതൃത്വത്തിലെ സംഘം വെടിവെച്ചുെകാന്ന സംഭവത്തിൽ ജില്ലാ മജിസ്ട്രേറ്റിനെയും ജില്ലാ പൊലീസ് സൂപ്രണ്ടിനെയും പുറത്താക്കി. കൂടാതെ, 13 മറ്റ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കാനും സർക്കാർ ഉത്തരവിട്ടു.
ഭൂമി തർക്കത്തിെൻറ പേരിലാണ് ഗ്രാമമുഖ്യനും സംഘവും ചേർന്ന് ഗോണ്ട് വിഭാഗക്കാരായ 10 പേെര വെടിവെച്ചുകൊന്നത്. സംഭവത്തിൽ അഡീഷനൽ ചീഫ് സെക്രട്ടറിയുടെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് നടപടിയെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്നോവിൽ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. സോൻഭദ്ര ജില്ല മജിസ്ട്രേറ്റ് അങ്കിത് കുമാർ അഗർവാൾ, എസ്.പി സൽമാൻതാജ് പാട്ടീൽ എന്നിവർക്കെതിരെയാണ് ഏകപക്ഷീയ തീരുമാനങ്ങൾ എടുത്തു എന്ന് ചൂണ്ടിക്കാട്ടി വകുപ്പുതല നടപടി എടുത്തത്.
നിരവധി പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർക്കെതിരെ ക്രമക്കേട് നടത്തിയതിനും ആദർശ് കൃഷി സഹകാരി സമിതി അംഗങ്ങൾക്കെതിരെ ഭൂമി കൈയേറ്റത്തിനും കേസെടുത്തതായും യോഗി പറഞ്ഞു. പ്രത്യേക അന്വേഷണ സംഘത്തിനാണ് കേസിെൻറ ചുമതലയെന്നും പറഞ്ഞ യോഗി, തർക്കത്തിലുള്ള ഭൂമി ഗ്രാമസഭയുടെ പേരിൽ തിരിച്ചു രജിസ്റ്റർ ചെയ്തു.
വ്യാജ സൊസൈറ്റികളുടെ പേരിൽ ഭൂമി തട്ടിയെടുത്തത് സംബന്ധിച്ച് വിശദ അന്വേഷണം നടത്തുമെന്നും യോഗി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.