പനാജി: നടിയും ബി.ജെ.പി നേതാവുമയ സൊണാലി ഫോഗട്ടിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. മയക്കുമരുന്ന് ഡീലറെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിനും മയക്കുമരുന്ന് വിൽപ്പനക്കും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
നേരത്തെ, സൊണാലിയുടെ രണ്ട് സഹായികളും മയക്കുമരുന്ന് ഇവർക്ക് എത്തിച്ചുകൊടുത്ത ഹോട്ടൽ റൂം ബോയിയും നിശാക്ലബ്ബിന്റെ മാനേജരും അറസ്റ്റിലായിരുന്നു. സൊണാലിയുടെ സഹായികൾക്കെതിരെ കൊലപാതകക്കുറ്റവും മറ്റു രണ്ടുപേർക്കുമെതിരെ മയക്കുമരുന്ന് നിരോധന നിയമപ്രകാരവുമാണ് കേസ് രജിസ്റ്റർ ചെയ്തത്.
അഞ്ജുനയിലെ പ്രശസ്തമായ റസ്റ്ററന്റ് കം നൈറ്റ് ക്ലബ്ബ് കുർലീയിൽ വെച്ച് ഫോഗട്ടിന് സഹായികൾ നിർബന്ധപൂർവം മെതമഫെറ്റമീൻ എന്ന മയക്കുമരുന്ന് നൽകിയിരുന്നു. അതെതുടർന്ന് നിലയില്ലാതായ ഇവരെ സഹായികളാണ് താമസിക്കുന്ന ഹോട്ടലിലാക്കിയത്. പിറ്റെ ദിവസം ഇവരെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഹോട്ടൽ ജീവനക്കാരും ആശുപത്രി ജീവനക്കാനും ഫോഗട്ടിന്റെ ഡ്രൈവറും ഉൾപ്പെടെ 25 പേരെ കേസുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.