കൊൽക്കത്ത: കോവിഡ് ബാധിച്ച് മരിച്ച പിതാവിെൻറ മൃതദേഹം കാണിക്കണെമങ്കിൽ 51,000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ട് ആശുപത്രി അധികൃതർ. പശ്ചിമബംഗാളിലാണ് സംഭവം. ശനിയാഴ്ച അർധരാത്രിയാണ് കോവിഡ് ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഹരിഗുപ്ത മരിച്ചത്. ഞായറാഴ്ച വൈകിട്ടുവരെ മരണവിവരം ആശുപത്രി അധികൃതർ അറിയിച്ചില്ലെന്ന് ഹരിഗുപ്തയുടെ മകൻ സാഗർ ഗുപ്ത പറയുന്നു.
ഞായറാഴ്ച വൈകിട്ട് ആശുപത്രിയിൽനിന്ന് ഫോണിൽവിളിച്ച് പിതാവ് മരിച്ച വിവരം അറിയിക്കുകയായിരുന്നു. അറിയിക്കാൻ വൈകിയതെന്തെന്നെ ചോദ്യത്തിന് ബന്ധപ്പെടാനുള്ള നമ്പർ അറിയില്ലെന്ന മറുപടി നൽകുകയായിരുന്നുവെന്നും മകൻ പറയുന്നു.
മരണവിവരം അറിഞ്ഞശേഷം ആശുപത്രിയിൽ എത്തിയെങ്കിലും മൃതദേഹം സംസ്കരിക്കാനായി ശ്മശാനത്തിലേക്ക് കൊണ്ടുപോയി. ഉടൻ തന്നെ ശ്മശാനത്തിലെത്തിയ ബന്ധുക്കളോട് മൃതദേഹം കാണണമെങ്കിൽ 51,000 രൂപ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. എന്നാൽ ബന്ധുക്കൾ തരാൻ കഴിയില്ലെന്ന് അറിയിച്ചതോടെ 31,000 ആയി ചുരുക്കി. തുടർന്ന് കുടുംബം പൊലീസിനെ സമീപിക്കുകയായിരുന്നു. ഒരു പൊലീസുകാരനെത്തി സംസാരിച്ചപ്പോൾ മൃതദേഹം സംസ്കരിക്കാൻ തയാറല്ലെന്ന് അറിയിച്ചതായും കുടുംബം പറയുന്നു.
ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ തട്ടിയെടുത്തതായും ബന്ധുക്കൾ പറയുന്നു. കുടുംബം പണം നൽകാതെ വന്നതോടെ മൃതദേഹം ബന്ധുക്കൾക്ക് കാണിക്കാതെ സംസ്കരിച്ചു. സംഭവത്തിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് കുടുംബം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.