- 2005 നവംബർ 22: ഹൈദരാബാദിൽനിന്ന് അഹ്മദാബാദിലേക്ക് പോകുന്നതിനിടെ സൊഹ്റാബുദ്ദീൻ ശ ൈഖ്, ഭാര്യ കൗസർബി, സഹായി തുൾസിറാം പ്രജാപതി എന്നിവരെ മഹാരാഷ്ട്രയിൽനിന്ന് ഗുജറാത ്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.
- നവംബർ 22-25: സൊഹ്റാബുദ്ദീൻ ശൈഖിനെയും കൗസർബിയെയും അഹ്മദാബാദിലെ ഫാം ഹൗസിൽ തടവിലാക്കി. പ്രജാപതിയെ മറ്റൊരു കേസിൽ വിചാരണക്കായി ഉദ യ്പുരിലെ ജയിലിലേക്ക് മാറ്റി.
- നവംബർ 26: സൊഹ്റാബുദ്ദീനെ വ്യാജ ഏറ്റുമുട്ടലിൽ കൊല്ല പ്പെടുത്തി. രാജസ്ഥാൻ, ഗുജറാത്ത് പൊലീസ് സംഘമാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് ആരോപണം.
- നവംബർ 29: കൗസർബിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു.
- 2006 ഡിസംബർ 27: പ്ര ജാപതിയെ ഉദയ്പുരിലെ ജയിലിൽനിന്ന് ഗുജറാത്ത്-രാജസ്ഥാൻ പൊലീസ് സംഘം കൊണ്ടുപേ ായി. ഗുജറാത്ത്, രാജസ്ഥാൻ അതിർത്തിയിലെ സർഹദ് ചാപ്രി ഗ്രാമത്തിൽ പ്രജാപതിയെ കൊലപ്പെടുത്തി.
- 2005-2006: വ്യാജ ഏറ്റുമുട്ടലിനെയും കൗസർബി എവിടെയാണെന്നതിനെക്കുറിച്ചും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് സൊഹ്റാബുദ്ദീൻ ശൈഖിെൻറ കുടുംബം സുപ്രീംകോടതിയെ സമീപിക്കുന്നു.
- 2007 ഏപ്രിൽ 30: കൗസർബി കൊല്ലപ്പെട്ടതായും മൃതദേഹം നശിപ്പിച്ചതായും ഗുജറാത്ത് സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു.
- 2010 ജനുവരി: സുപ്രീംകോടതി കേസ് സി.ബി.ഐക്ക് കൈമാറി.
- ജൂലൈ 23: ഗുജറാത്ത് ആഭ്യന്തരമന്ത്രി അമിത് ഷാ, രാജസ്ഥാൻ ആഭ്യന്തര മന്ത്രി ഗുലാബ്ചന്ദ് കടാരിയ, മുതിർന്ന െഎ.പി.എസ് ഒാഫിസർമാർ എന്നിവർ ഉൾപ്പെടെ 38 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു.
- ജൂലൈ 25: കേസിൽ സി.ബി.െഎ അമിത് ഷായെ അറസ്റ്റ് ചെയ്തു.
- ഒക്ടോബർ 29: ഗുജറാത്ത് ഹൈകോടതി അമിത് ഷാക്ക് ജാമ്യം അനുവദിച്ചു.
- 2017 ഒക്ടോബർ: കേസിൽ 22 പ്രതികൾക്ക് കോടതി കുറ്റപത്രം നൽകി.
വിട്ടയക്കപ്പെട്ടവർ •മുകേഷ് കുമാർ പാർമർ, എസ്.പി (ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ്-എ.ടി.എസ്). സൊഹ്റാബുദ്ദീനെ വെടിവെച്ച സംഘാംഗം
•അബ്ദുൽറഹ്മാൻ, ഇൻസ്പെക്ടർ (രാജസ്ഥാൻ പൊലീസ്). കുറ്റം, മൂവരെയും തട്ടിെക്കാണ്ടുപോയി. സൊഹ്റാബുദ്ദീനുനേരെ നിറയൊഴിച്ചു
•നരേൻസിൻഹ ദാഭി, ഇൻസ്പെക്ടർ (ഗുജറാത്ത് എ.ടി.എസ്). സൊഹ്റാബുദ്ദീനെ വെടിവെച്ച സംഘാംഗം
•ഹിമാൻഷുസിങ് രജാവത്, എസ്.െഎ (രാജസ്ഥാൻ). സൊഹ്റാബുദ്ദീനെ വെടിവെച്ച സംഘാംഗം
•ശ്യാംസിങ് ചരൺ, എസ്.െഎ (രാജസ്ഥാൻ). സൊഹ്റാബുദ്ദീനുനേരെ വെടിയുതിർത്തു
•ആശിഷ് പാണ്ഡ്യ, എസ്.െഎ (ഗുജറാത്ത്). പ്രജാപതിക്കു നേരെ വെടിയുതിർത്തു
•ഗട്ടമനേനി എസ്. റാവു, എസ്.െഎ (ആന്ധ്ര). മൂവരെയും ഗുജറാത്തിലേക്ക് തട്ടിക്കൊണ്ടുപോയ സംഘാംഗം
പ്രജാപതിയെ കൊലപ്പെടുത്തിയ പുതിയ സംഘത്തിലെ അംഗങ്ങൾ
•യുധ്വീർ സിങ്
•കർതാർ സിങ്
•നാരായൺ സിങ് ചൗഹാൻ
•ജേതാ സിങ് സോളങ്കി
•കാഞ്ചിഭായ് കച്ചി
•വിനോദ്കുമാർ ലിമ്പച്ചിയ
•കിരൺ സിങ് ചൗഹാൻ
•കരൺ സിങ് സിസോദിയ
െസാഹ്റാബുദ്ദീനെ ഗുജറാത്തിലേക്ക് കൊണ്ടുപോയ സംഘത്തിലെ അംഗങ്ങൾ
•അജയ്കുമാർ പാർമർ
•ശാന്താറാം ശർമ
•ബാലകൃഷ്ണ ചൗബെ, ഇൻസ്പെക്ടർ (എ.ടി.എസ്, ഗുജറാത്ത്). സൊഹ്റാബുദ്ദീൻ കൊല്ലപ്പെടുേമ്പാൾ സംഘത്തിനൊപ്പം. കൗസർബിയുടെ മൃതദേഹം നശിപ്പിക്കാൻ സഹായിച്ചു.
•രമൺഭായ് പട്ടേൽ, സൊഹ്റാബുദ്ദീൻ കേസിലെ ആദ്യ അന്വേഷണ ഉദ്യോഗസ്ഥൻ (ഗുജറാത്ത് സി.െഎ.ഡി). കേസ് വഴിതിരിച്ചുവിട്ടു.
•നരേഷ് വി. ചൗഹാൻ, എസ്.െഎ (ഗുജറാത്ത്). കൗസർബിയെ തടവിൽ പാർപ്പിച്ച ഫാംഹൗസിലും മൃതദേഹം നശിപ്പിച്ചിടത്തും സാന്നിധ്യം.
•രാജേന്ദ്ര ജീരവാല. സൊഹ്റാബുദ്ദീനെയും കൗസർബിയെയും തടവിൽ പാർപ്പിക്കാൻ ഫാംഹൗസ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.