ലാവ്​ലിൻ കേസ്​: വാദം തുടങ്ങുന്നത്​ നീട്ടി

ന്യൂഡൽഹി: എസ്​.എൻ.സി ലാവ്​ലിൻ കേസിൽ അന്തിമവാദം തുടങ്ങുന്നത്​ സുപ്രീംകോടതി നീട്ടിവെച്ചു. കേസിൽ അന്തിമ വാദം എപ്പോൾ തുടങ്ങുമെന്ന്​ ജനുവരി രണ്ടാം വാരം അറിയിക്കാമെന്ന്​ സുപ്രീംകോടതി വ്യക്​തമാക്കി. കേസിൽ സി.ബി.​െഎയുടെ അപ്പീലും ഹൈകോടതി വിചാരണ നേരിടണമെന്ന്​ അറിയിച്ച മൂന്ന്​ കെ.എസ്​.ഇ.ബി ഉദ്യോഗസ്ഥരുടെ അപ്പീലുമാണ്​ സുപ്രീംകോടതി പരിഗണിക്കുന്നത്​.

പന്നിയാർ, ചെങ്കുളം, പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുടെ നവീകരണത്തിനായി ലാവ്​ലിൻ കമ്പനിക്ക്​ കരാർ നൽകിയതിൽ ​ക്രമക്കേടുണ്ടെന്നാണ്​ കേസ്​. ഇതിലുടെ സംസ്ഥാന സർക്കാറിന്​ 86 കോടിയുടെ നഷ്​ടമുണ്ടായെന്നുമാണ്​ ആരോപണം. മൂന്ന്​ കെ.എസ്​.ഇ.ബി ഉദ്യോഗസ്ഥരൊഴിച്ച്​ കേസിലെ മറ്റ്​ പ്രതികളെ ഹൈകോടതി നേരത്തെ കുറ്റവിമുക്​തരാക്കിയിരുന്നു.

Tags:    
News Summary - SNC lavlin case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.