ന്യൂഡൽഹി: ശബരിമല സ്ത്രീ പ്രവേശനത്തെ കുറിച്ചുള്ള കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പ്രസ്താവന വൻ വിവാദങ്ങൾക്കാണ് കാരണമായത്. കോൺഗ്രസിലെ ദിവ്യ സ്പന്ദന ഉൾപ്പടെയുള്ളവർ സ്മൃതിയെ രൂക്ഷമായി വിമർശിച്ചും കളിയാക്കിയും രംഗത്തെത്തിയിരുന്നു. ഇതിന് വേറിട്ട രീതിയിൽ മറുപടി നൽകിയിരിക്കുകയാണ് സ്മൃതി ഇറാനി.
കസേരയോട് ചേർത്ത് ബന്ധിച്ച നിലയിൽ ഒരു സ്ത്രീ, വായ തുണികൊണ്ട് കെട്ടിയിരിക്കുന്നു. കണ്ണുകൾ പകുതി അടഞ്ഞ നിലയിലുമാണ്. അങ്ങനെയൊരു ഫോേട്ടാ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്താണ് വിവാദങ്ങളോട് സ്മൃതി ഇറാനി പ്രതികരിച്ചത്.
പഴയൊരു സീരിയലിലെ ചിത്രം സ്മൃതി ഇപ്പോഴെന്തിന് പോസ്റ്റ് ചെയ്തുയെന്നായിരുന്നു പലരുടെയും ആദ്യ പ്രതികരണം. എന്നാൽ, എന്തിനാണ് ചിത്രം പോസ്റ്റ് ചെയ്തതെന്ന സൂചന അതുമായി ബന്ധപ്പെട്ട് ക്യാപ്ഷനിൽ തന്നെ സ്മൃതി നൽകിയിരുന്നു. ഞാൻ സംസാരിച്ചാലല്ലേ ഞാൻ സംസാരിച്ചു എന്ന് നിങ്ങൾ പറയൂ എന്നതാണ് ചിത്രത്തിന് സ്മൃതി നൽകിയ ക്യാപ്ഷൻ. ശബരിമലയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടിയാണ് ഇതെന്ന് ചിത്രത്തിൽ നിന്ന് വ്യക്തം.
ആർത്തവരക്തം പുരണ്ട സാനിട്ടറി പാഡും ബാഗിലിട്ട് ആരെങ്കിലും സുഹൃത്തിെൻറ വീട്ടിലേക്ക് പോകുമോ? ദൈവത്തിെൻറ ആലയത്തിലേക്ക് കടക്കുേമ്പാഴും ഇതുപോലെ ബഹുമാനം കാണിക്കണമെന്നായിരുന്നു സ്മൃതി ഇറാനിയുടെ വിവാദപരാമർശം. ആക്ടിവിസ്റ്റായ രഹ്ന ഫാത്തിമ ഇരുമുടിക്കെട്ടിൽ സാനറ്ററിപാഡുമായാണ് ശബരിമല ദർശനത്തിനെത്തിയതെന്ന് ആരോപണമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.